കഖമിഗഹാര: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്ക് ചരിത്ര സ്വർണം. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. ഈ വിജയത്തോടെ 2028 ലോസ് ആഞ്ചലസ് ഒളിംപിക്സിനും ഇന്ത്യൻ സംഘം യോഗ്യത നേടി.
മത്സരത്തിന്റെ പത്താം മിനിറ്റിൽ ലഭിച്ച അവസരത്തിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. തുടർന്ന് ചൈനയുടെ ശക്തമായ ആക്രമണങ്ങളെ മികച്ച പ്രതിരോധത്തിലൂടെ ഇന്ത്യൻ നിര തടഞ്ഞുനിർത്തി. പരിചയസമ്പന്നയായ ഗോൾകീപ്പർ സവിതാ പുനിയ ചൈനയുടെ പെനാൽറ്റി സ്ട്രോക്ക് രക്ഷപ്പെടുത്തിയത് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. 1982-ലാണ് ഇതിനു മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയത്. 1998-ലും 2018-ലും ഫൈനലിൽ എത്തിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 2-0 ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
പാരിസ് ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാക്കളായ ചൈന ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോൾ, മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടിൽ 4-2 ന് തോൽപ്പിച്ച് ജപ്പാൻ വെങ്കലം സ്വന്തമാക്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.