കള്ളിക്കാട്: കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും പഴങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ ഫ്രൂട്ട്സ് മേള സംഘടിപ്പിച്ചു.
പാഠപുസ്തകങ്ങളിൽ പരിചയപ്പെടുന്ന പഴങ്ങൾ നേരിൽ കാണാനും അവയുടെ പേരുകളും സവിശേഷതകളും തിരിച്ചറിയാനും സഹായിക്കുന്ന രീതിയിലാണ് മേള ഒരുക്കിയത്. അനുഭവങ്ങളിലൂടെ അറിവ് പകരുന്നതിനൊപ്പം ചെറുപ്രായത്തിൽത്തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും പരിപാടി ലക്ഷ്യമിട്ടു.
അധ്യാപികമാരായ കവിത ജെസ്റ്റിൻ, സിൻസി കെ. ഫ്രാൻസിസ്, ലിജി, രീഷ്മ ദാസ് എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ സെൽവരാജ് സ്വാഗതവും അധ്യാപിക ആൻസലീന സുമി നന്ദിയും പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.