തിരുവനന്തപുരം: എംഎല്‍എമാരുടെ ശമ്പള വര്‍ധനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
കൂട്ടിയ ശമ്പളവും അലവന്‍സും സ്വീകരിക്കില്ലെന്നും എല്ലാ അലവന്‍സും മണ്ഡലത്തിനായി ചെലവഴിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സര്‍ക്കാരിന്റെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് നിയമസഭയില്‍ പാസാക്കിയത്.
നിലവിലെ ജനപ്രതിനിധികള്‍ക്ക് പുറമെ മുന്‍ എം.എല്‍.എമാരുടെ പെന്‍ഷനിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇതിനുമുമ്പ് 2018-ലാണ് സംസ്ഥാനത്ത് ശമ്പള വര്‍ധനവ് നടപ്പാക്കിയത്.
ഉയര്‍ന്ന ദൈനംദിന ചെലവുകള്‍ കാരണം പല അംഗങ്ങളും വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തര്‍ക്കങ്ങളൊന്നുമില്ലാതെ ബില്‍ പാസാക്കിയ നടപടിയെ അഭിനന്ദിച്ചു.
എം.എല്‍.എമാര്‍ക്ക് ഒരു പി.എയെക്കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ നിര്‍ദേശം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ബില്‍ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.
മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ബില്‍ സഭയിലെത്തിയത്. പരിഷ്കരിച്ച നിരക്കുകള്‍ പ്രകാരം എം.എല്‍.എമാരുടെ പ്രതിമാസ ആനുകൂല്യങ്ങള്‍ 70,000 രൂപയില്‍ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടെ ആനുകൂല്യം 1.08 ലക്ഷം രൂപയില്‍ നിന്ന് 1.33 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്.
ഇതിനുപുറമെ സാമാജികരുടെ മണ്ഡലം അലവന്‍സ്, യാത്രാബത്ത, ഇന്ധന കൂപ്പണ്‍ തുക എന്നിവയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. പലിശരഹിത വാഹന വായ്പാ പരിധിയും ഉയര്‍ത്താന്‍ തീരുമാനമായി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.