എ.കെ.ജി സെന്റർ ഭൂമി അളക്കും; ഹൈക്കോടതി ഉത്തരവ്

എ.കെ.ജി സെന്റർ ഭൂമി അളക്കും; ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: നാളെ രാവിലെ 10 മണിക്ക് എ.കെ.ജി സെന്റർ പ്രവർത്തിക്കുന്ന ഭൂമിയുടെ അളവെടുപ്പ് നടത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി അളക്കാൻ സംസ്ഥാന റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് അടിയന്തര നിർദേശം നൽകി.


എ.കെ.ജി സെന്ററിന് സമീപമുള്ള കേരള സർവകലാശാലയുടെ ഭൂമി ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ കൈവശാവകാശവും വിസ്തൃതിയും സംബന്ധിച്ച തർക്കത്തിലാണ് ഹൈക്കോടതി ഭൂമി അളക്കാൻ നിർദേശിച്ചത്. രണ്ട് സർവേ നമ്പറുകളിലായി എ.കെ.ജി സെന്റർ കൈവശം വച്ചിരിക്കുന്ന ഭൂമിയാണ് അളക്കുന്നത്. സർവകലാശാലയുടെയും എ.കെ.ജി സെന്ററിന്റെയും പ്രതിനിധികൾ അളവെടുപ്പ് സമയത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.

എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി 1977ൽ കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചിരുന്നുവെന്നും, എന്നാൽ അനുവദിച്ച ഭൂമിയിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന് പകരം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായി ഉപയോഗിച്ചുവെന്നും ആരോപിച്ച് ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിലാണ് കോടതി നടപടി. സർവകലാശാലയുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഭൂമി അളക്കുന്നതിനുള്ള നിർദേശം നൽകിയത്. സംസ്ഥാന സർക്കാർ, സിപിഎം സംസ്ഥാന സെക്രട്ടറി, കേരള ഗവർണർ, കേരള സർവകലാശാല, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

എ.കെ.ജി സെന്ററിന്റെ ഭൂമി സംബന്ധിച്ച തർക്കം നേരത്തെയും ഉയർന്നിരുന്നു. 1992ൽ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭൂമി അളക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിലെ ഹർജിയുമായി ബന്ധപ്പെട്ട് സർവകലാശാലയും ഭൂമിയുടെ വിസ്തൃതി പരിശോധിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network