ജിമ്മിന്റെ വാര്‍ഷികാഘോഷം കലാശിച്ചത് ദുരന്തത്തില്‍; സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ട്രെയിനര്‍ക്ക് ദാരുണാന്ത്യം,

ജിമ്മിന്റെ വാര്‍ഷികാഘോഷം കലാശിച്ചത് ദുരന്തത്തില്‍; സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ട്രെയിനര്‍ക്ക് ദാരുണാന്ത്യം,

ബംഗളൂരു: ജിംനേഷ്യത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങള്‍ക്കിടെ ട്രെയിനറായ യുവാവ് സഹപ്രവർത്തകരുടെ മർദനമേറ്റ് മരിച്ചു. ബെംഗളൂരൂ ജാക്കൂർ ലേഔട്ടില്‍ താമസിക്കുന്ന മഹേന്ദ്ര-മഞ്ജുള ദമ്പതിമാരുടെ ഏകമകൻ നന്ദൻ(25)ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ജിമ്മിലെ മറ്റു ട്രെയിനർമാരായ വിശ്വനാഥ്(22) ശരത്(27) നിശാന്ത്(24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കു പുറമേ ജിമ്മിലെ അംഗമായ അനുഷിനെതിരേയും കൊലപാതകത്തില്‍ നന്ദന്റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇയാളുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ അനുഷിന്റെ ഫ്ളാറ്റില്‍വെച്ച്‌ യുവാക്കള്‍ തമ്മില്‍ തർക്കമുണ്ടായെന്നും തുടർന്നുണ്ടായ സംഘർഷത്തില്‍ മർദനമേറ്റാണ് നന്ദൻ മരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ നന്ദന്റെ അമ്മയുടെ പരാതിയില്‍ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഒരുവർഷമായി സഹകരനഗറിലെ മാസീവ് ഫിറ്റ്നെസ് എന്ന ജിംനേഷ്യത്തിലെ ട്രെയിനറാണ് നന്ദൻ. ശനിയാഴ്ച ജിമ്മിന്റെ ഒന്നാം വാർഷികാഘോഷമായിരുന്നു. ജിമ്മിലെ ആഘോഷപരിപാടികള്‍ക്ക് ശേഷം നന്ദനും സഹപ്രവർത്തകരായ മൂന്ന് പ്രതികളും അനുഷിന്റെ ഫ്ളാറ്റിലേക്ക് പോയി. ഇവിടെയും ആഘോഷമുണ്ടായി. ആഘോഷത്തിനിടെ എല്ലാവരും ലഹരി ഉപയോഗിച്ചതായാണ് കരുതുന്നത്. തുടർന്ന് ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ ഇവർ തമ്മില്‍ വാക്കുതർക്കവും സംഘർഷവുമുണ്ടായി. എല്ലാവരും പരസ്പരം തമ്മില്‍ത്തല്ലി. ഈ സംഘർഷത്തിനിടെയാണ് നന്ദൻ മർദനമേറ്റ് മരിച്ചത്.

നന്ദന്റെ ശരീരത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശ്വാസംമുട്ടിച്ചാണോ മരണം സംഭവിച്ചതെന്നും സംശയമുണ്ട്. സംഘർഷത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കും പരിക്കുണ്ട്. ഫ്ളാറ്റിലെ ചില്ലുകളും വാഷ്ബേസിനും തകർന്നതായും പൊലീസ് പറഞ്ഞു.

അതേസമയം, സംഭവസമയം താൻ ഉറങ്ങുകയായിരുന്നുവെന്നും ഞായറാഴ്ച രാവിലെ പത്തരയോടെ എഴുന്നേറ്റപ്പോഴാണ് നന്ദനെ പരിക്കേറ്റനിലയില്‍ കണ്ടതെന്നുമാണ് ഫ്ളാറ്റുടമയായ അനുഷിന്റെ മൊഴി. അബോധാവസ്ഥയില്‍ നന്ദനെ കണ്ടതോടെ പരിചയക്കാരനായ ഡോക്ടറെ വീഡിയോകോളില്‍ വിളിച്ച്‌ സഹായംതേടി. ഡോക്ടറുടെ നിർദേശപ്രകാരം ഉടൻതന്നെ ആംബുലൻസ് വിളിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നേരത്തേ മരണം സംഭവിച്ചെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

 നന്ദൻ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുമ്പോളും സഹപ്രവർത്തകരായ മൂന്നുപേരും ഫ്ളാറ്റില്‍ ഉണ്ടായിരുന്നതായും എന്നാല്‍ ഇവർ തിരിഞ്ഞുനോക്കിയില്ലെന്നും അനുഷ് പൊലീസിനോട് പറഞ്ഞു. അതേസമയം, എന്തിന്റെ പേരിലാണ് നന്ദനും പ്രതികളും തമ്മില്‍ തർക്കമുണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network