ന്യൂഡൽഹി: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായി ബിജെപി എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ധർമ്പാൽ സിങ്, രാധാകാന്ത് ഓഝ, പ്രകാശ് പാൽ, വിദ്യാസാഗർ സോങ്കർ, ഗോപീകൃഷ്ണ പാണ്ഡേ, പ്രിയങ്ക സിങ് റാവത്ത്, രാം പ്രതാപ് സിങ് ചൗഹാൻ, ശ്രുതി ഗംഗ്വാർ എന്നിവരാണ് ബിജെപിയുടെ സ്ഥാനാർഥികൾ. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അനുമതിയോടെയാണ് പട്ടിക പ്രഖ്യാപിച്ചത്.
നിലവിലെ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരിയും ബി.എൽ. വർമയും പട്ടികയിൽ ഇടം നേടിയിട്ടില്ല. മുൻ എംപിയായ പ്രിയങ്ക സിങ് റാവത്തും ശ്രുതി ഗംഗ്വാറും ഉൾപ്പെടെ രണ്ട് വനിതാ സ്ഥാനാർഥികളാണ് ബിജെപി പട്ടികയിലുള്ളത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ധർമ്പാൽ സിങ്ങിനെയും സ്ഥാനാർഥിയാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ രാജ്യസഭയിലെ 10 സീറ്റുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 16-നാണ് വോട്ടെടുപ്പ്. സംസ്ഥാന നിയമസഭയിലെ ബിജെപിയുടെ അംഗബലം കണക്കിലെടുക്കുമ്പോൾ എട്ട് സീറ്റുകളിൽ പാർട്ടിക്ക് വിജയസാധ്യതയുണ്ടെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. സ്ഥാനാർഥി നിർണയത്തിൽ വിവിധ സാമൂഹിക വിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കും പ്രാതിനിധ്യം നൽകാനുള്ള ശ്രമവും പട്ടികയിൽ പ്രകടമാണ്.
സമാജ്‌വാദി പാർട്ടി നേരത്തെ രാംഗോപാൽ യാദവിനെയും ധൻരാജ് നത്വാനിയെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ ആറാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.