സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; 64 മരണം; ഗതാഗതം സ്തംഭിച്ചു

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; 64 മരണം; ഗതാഗതം സ്തംഭിച്ചു

മാഡ്രിഡ്: സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ശക്തമായ അപകടത്തിൽ കുറഞ്ഞത് 64 പേർ കൊല്ലപ്പെട്ടു. 

നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിനെ തെക്കൻ അൻഡലൂഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയിൽവേ പാതയിലാണ് നടുക്കുന്ന ദുരന്തമുണ്ടായത്.

അപകടത്തെ തുടർന്ന് ഈ റൂട്ടിലെ മുഴുവൻ ട്രെയിൻ ഗതാഗതവും റെയിൽവേ ഓപ്പറേറ്ററായ അഡിഫ് (Adif) പൂർണ്ണമായി നിർത്തിവെച്ചു. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കാസ്റ്റില്ല-ലാ മഞ്ച (Castilla-La Mancha) മേഖല വക്താവ് എസ്തർ പാഡില്ല വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട ഇറിയോ (Iryo) ട്രെയിനിൽ 147 യാത്രക്കാരും, റെൻഫെ (Renfe) ട്രെയിനിൽ 397 യാത്രക്കാരുമാണ് ആകെ ഉണ്ടായിരുന്നത്. രണ്ട് ട്രെയിനുകളിലുമായി 500-ലധികം ആളുകളാണ് യാത്രാ ചെയ്യPതിരുന്നത്. വിവരമറിഞ്ഞ് അടിയന്തര രക്ഷാസേനയും മെഡിക്കൽ സംഘവും ഹെലികോപ്റ്ററുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്പെയിനിനെ ഞെട്ടിച്ച ഈ റെയിൽവേ ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികാരികൾ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network