ദോഹ: ഖത്തറിലെ എണ്ണ, വാതക കേന്ദ്രങ്ങൾ, വിതരണ പൈപ്പ് ലൈനുകൾ, അനുബന്ധ സ്റ്റേഷനുകൾ എന്നിവയിൽനിന്ന് കുറഞ്ഞത് 500 മീറ്റർ സുരക്ഷാ അകലം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി നിർദേശിച്ചു. കര, കടൽ മേഖലകൾ സന്ദർശിക്കുന്നവരും ക്യാമ്പ് നടത്തുന്നവരും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
കടലിലെ എണ്ണ, വാതക പ്ലാറ്റ്‌ഫോമുകൾക്കും മറ്റ് അനുബന്ധ കേന്ദ്രങ്ങൾക്കും സമീപം ബോട്ടുകളിലും മറ്റും സഞ്ചരിക്കുന്നവർ നിശ്ചിത അകലം പാലിക്കണം. എണ്ണ, വാതക വിതരണ പൈപ്പ് ലൈനുകൾക്കും അവയുമായി ബന്ധപ്പെട്ട സ്റ്റേഷനുകൾക്കും സമീപവും 500 മീറ്റർ അകലം നിർബന്ധമാണ്.
സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കുകയും നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുകയും വേണം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നിർദേശങ്ങൾ. കടൽ യാത്രക്കാർ, ക്യാമ്പ് ഉടമകൾ, വിനോദസഞ്ചാരികൾ എന്നിവർ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.