0
വ്യാഴാഴ്ച, ഒക്ടോബർ 01, 2026
ഡബ്ലിൻ: അയർലണ്ടിലെ ആശുപത്രികൾ ചരിത്രത്തിലെ ഏറ്റവും വലിയ സെപ്റ്റംബർ മാസ തിരക്കിന് സാക്ഷ്യം വഹിച്ചതായി ഐറിഷ് നേഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)
കിടക്കകളുടെ രൂക്ഷമായ ക്ഷാമം മൂലം 12,000-ലധികം രോഗികളാണ് ആശുപത്രി ഇടനാഴികളിലെ ട്രോളികളിലും കസേരകളിലുമായി ചികിത്സ തേടേണ്ടി വന്നതെന്ന് യൂണിയൻ പുറത്തുവിട്ട പ്രതിമാസ കണക്കുകൾ വ്യക്തമാക്കുന്നു.
ഐ.എൻ.എം.ഒ.യുടെ പുതിയ ‘ട്രോളി വാച്ച്’ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ മാസത്തിൽ ആകെ 12,274 രോഗികൾക്കാണ് അസൗകര്യങ്ങൾ നിറഞ്ഞ ഇടങ്ങളിൽ കിടന്ന് ചികിത്സ തേടേണ്ടി വന്നത്. ഇത് സെപ്റ്റംബർ മാസത്തെ ഏറ്റവും ഉയർന്ന ദേശീയ റെക്കോർഡാണ്.
1,994 രോഗികളുമായി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമറിക്ക് (UHL) തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ട ആശുപത്രി. 1,061 രോഗികളുമായി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേ (UHG) രണ്ടാം സ്ഥാനത്തും, 1,008 രോഗികളുമായി കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (CUH) തൊട്ടുപിന്നിലുമുണ്ട്.
ശൈത്യകാലത്തെ പതിവ് രോഗി വർദ്ധനവ് ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ ആശുപത്രികൾ താങ്ങാവുന്നതിലും അധികം സമ്മർദ്ദത്തിലാണെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
'അടിയന്തര ചികിത്സാ വിഭാഗങ്ങളിൽ ശൈത്യകാല തിരക്ക് ഇതുവരെ പൂർണ്ണമായി തുടങ്ങിയിട്ടുപോലുമില്ല, എന്നിട്ടും ട്രോളികളിൽ കിടക്കുന്ന രോഗികളുടെ എണ്ണത്തിൽ നമ്മൾ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുകയാണ്,' ഐ.എൻ.എം.ഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ദ പറഞ്ഞു.
2026/27 വർഷത്തെ ശൈത്യകാല പ്രതിരോധ പദ്ധതി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നും നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും നിയമനത്തിനുള്ള തടസ്സങ്ങൾ നീക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. പുതിയ കിടക്കകൾ അനുവദിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും ജീവനക്കാരുടെ ക്ഷാമം പരിഹരിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്നും ഫിൽ നി ഷീഗ്ദ വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.