വ്യാജരേഖാ കേസ്: ആന്റോ അഗസ്റ്റിനെ കളമശേരി പോലീസ് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു

വ്യാജരേഖാ കേസ്: ആന്റോ അഗസ്റ്റിനെ കളമശേരി പോലീസ് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രണ്ടാമതും വിവാഹം കഴിച്ചെന്ന വ്യാജ ആരോപണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിനെ കളമശേരി പോലീസ് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു. വ്യാജരേഖ എവിടെനിന്ന് ലഭിച്ചു, ആരാണ് നൽകിയത് തുടങ്ങിയ കാര്യങ്ങളിലാണ് പോലീസ് വ്യക്തത തേടിയത്. രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരായ അദ്ദേഹം, പറയാനുള്ളതെല്ലാം പോലീസിനോട് വിശദീകരിച്ചതായി പിന്നീട് വ്യക്തമാക്കി.



നേരത്തെ തിങ്കളാഴ്ച ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പോലീസ് നിലപാട് കടുപ്പിച്ചതോടെയാണ് രണ്ടാം നോട്ടീസിൽ കളമശേരി സ്റ്റേഷനിൽ ഹാജരായത്.

കെ.പി.സി.സി വക്താവ് രാജു പി. നായരുടെ പരാതിയിലാണ് നടപടി. വി.ഡി. സതീശനെ അപകീർത്തിപ്പെടുത്താനും സർക്കാരിനെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ട് വ്യാജരേഖകൾ ചമച്ചുവെന്നാണ് പരാതി. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള ബി.എൻ.എസ് (BNS) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. സെപ്റ്റംബർ 10-ന് നടന്ന പൊതുപരിപാടിയിൽ 'കോടികൾ വിലമതിക്കുന്ന വാർത്ത' എന്ന് അവകാശപ്പെട്ട് രണ്ടുപേർ സതീശന്റെ വിവാഹ സർട്ടിഫിക്കറ്റുമായി സമീപിച്ചെന്ന് ആന്റോ നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network