യുഡിഎഫില്‍ അതൃപ്‌തി പുകയുന്നു; തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ, മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്,

യുഡിഎഫില്‍ അതൃപ്‌തി പുകയുന്നു; തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ, മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്,

തിരുവനന്തപുരം: യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിർണ്ണായക തീരുമാനങ്ങൾ പോലും മുന്നണി കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും തുറന്നടിച്ച് അടൂർ പ്രകാശ് എംപി.

നിലവിലെ സ്ഥിതിഗതികളിൽ കടുത്ത അതൃപ്തി പരസ്യമാക്കിയ അദ്ദേഹം, മുന്നണിയിലുണ്ടാകുന്ന അവഗണനയും വീഴ്ചകളും എഐസിസി നേതൃത്വത്തെ ധരിപ്പിക്കുമെന്നും വ്യക്തമാക്കി

യുഡിഎഫിന്റെ ഔദ്യോഗിക യോഗങ്ങൾ അടുത്തകാലത്തൊന്നും ചേർന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി യോഗങ്ങൾ ചേരാൻ മുഖ്യമന്ത്രിയാണ് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം തീരുമാനമെടുക്കാത്തതുകൊണ്ടാണ് യോഗങ്ങൾ ചേരാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകുന്നത്. നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. 

സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാനായ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ അത് സാധ്യമാകൂ. ഇത്തരം കാര്യങ്ങൾ ചെയ്യാനായി മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട ആവശ്യമില്ലെന്നും കാര്യങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം തുറന്നടിച്ചു

മുന്നണിയിൽ കൂടിയാലോചനകൾ നടക്കാത്തതിനാൽ യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും അതിൽ തനിക്ക് കടുത്ത ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു

. ഡോ. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള തീരുമാനങ്ങൾ അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് ലഭിച്ചതെന്നും ആർക്കും അനർഹമായി ഒന്നും നൽകിയെന്ന് താൻ പറയുന്നില്ലെന്നും വ്യക്തമാക്കിയ അടൂർ പ്രകാശ്, എന്നാൽ കൺവീനർ എന്ന നിലയിൽ ഇത്തരം സുപ്രധാന കാര്യങ്ങൾ പോലും തന്നെ അറിയിച്ചില്ലെന്ന അതൃപ്തി പരസ്യമാക്കി.

 തന്നെ മനഃപൂർവ്വം അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങളാണ് വിലയിരുത്തേണ്ടത്. തന്നെ ഈ പദവിയിലേക്ക് നിയോഗിച്ചത് എഐസിസിയാണെന്നും അതിനാൽ മുന്നണിയിലെ കാര്യങ്ങൾ അറിയിക്കേണ്ടിടത്ത് തന്നെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഏകോപനക്കുറവുണ്ടായതായും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. പ്രതീക്ഷിച്ച ചില തദ്ദേശ വാർഡുകളിൽ നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയത് മുന്നണിയുടെ പ്രവർത്തനങ്ങളിലെ പോരായ്മയാണ്.

 എങ്കിലും വലിയ പരിക്കുകളില്ലാതെ 18 സീറ്റുകൾ നേടിയെടുക്കാൻ സാധിച്ചു. മുന്നണിയിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ യഥാസമയം ചർച്ച ചെയ്ത് പരിഹരിക്കാൻ നേതൃത്വം തയ്യാറാകണമെന്നാണ് അടൂർ പ്രകാശ് ആവശ്യപ്പെടുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !