NH 66-ൽ സ്പീഡ് ട്രാക്കിലൂടെ എതിർദിശയിൽ കാറോടിച്ചു; ഡ്രൈവർക്കെതിരെ കേസ്, ലൈസൻസ് റദ്ദാക്കാൻ MVD നടപടി

NH 66-ൽ സ്പീഡ് ട്രാക്കിലൂടെ എതിർദിശയിൽ കാറോടിച്ചു; ഡ്രൈവർക്കെതിരെ കേസ്, ലൈസൻസ് റദ്ദാക്കാൻ MVD നടപടി

മലപ്പുറം: ദേശീയപാത 66-ൽ സ്പീഡ് ട്രാക്കിലൂടെ അപകടകരമായ രീതിയിൽ എതിർദിശയിൽ കാറോടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (MVD) കേസെടുത്ത് കോടതിക്ക് കൈമാറി.

മലപ്പുറം ജില്ലയിലെ കൊളപ്പുറത്താണ് മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും കടുത്ത ഭീഷണിയുയർത്തി കാർ എതിർദിശയിലൂടെ പാഞ്ഞത്.

വാഹനത്തിന്റെ ഉടമ വിദേശത്തായതിനാൽ, സംഭവസമയത്ത് കാറോടിച്ചിരുന്നത് ഇയാളുടെ ബന്ധുവാണെന്നാണ് പ്രാഥമിക വിവരം. ഡ്രൈവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി മലപ്പുറം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ അധികൃതർ നോട്ടീസ് അയച്ചു.

ആറുവരിപ്പാതകളിൽ ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗ് അത്യന്തം അപകടകരവും ആത്മഹത്യാപരവുമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. വൺവേ ലംഘിച്ചും എതിർദിശയിലും വാഹനം ഓടിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !