ഇംഫാൽ: മണിപ്പൂരിൽ അക്രമസംഭവങ്ങൾ വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം പൂർണ്ണമായ സംഘർഷത്തിലേക്ക് നീങ്ങുകയാണെന്ന് കുക്കി-സോ കൗൺസിൽ. തമെങ്ലോങ്, നോണി ജില്ലകളിലുണ്ടായ വെടിവെപ്പിൽ നാല് കുക്കി-സോ വിഭാഗക്കാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കൗൺസിലിന്റെ കടുത്ത മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം മണിപ്പൂരിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കുക്കി-സോ കൗൺസിൽ ആവശ്യപ്പെട്ടു. സായുധ സംഘങ്ങളുടെ നിരന്തരമായ അക്രമങ്ങൾ സാധാരണക്കാരുടെ ജീവന് വലിയ ഭീഷണിയാണെന്നും, ഇത് സംസ്ഥാനത്തെ വീണ്ടും വലിയൊരു കലാപത്തിലേക്ക് നയിക്കുമെന്നും കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സമാധാന ചർച്ചകൾക്ക് തയ്യാറാകാത്ത രാഷ്ട്രീയ-സിവിൽ സൊസൈറ്റി നേതാക്കളുടെ നിലപാടിനെയും സംഘടന രൂക്ഷമായി വിമർശിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.