റെവല്യൂട്ടിൽ ഡാറ്റാ ചോർച്ച, ഉപഭോക്താക്കളുടെ വിവരങ്ങളും, ആശങ്ക , ചോർന്ന വിവരങ്ങൾ ഏതെല്ലാം?

റെവല്യൂട്ടിൽ ഡാറ്റാ ചോർച്ച, ഉപഭോക്താക്കളുടെ വിവരങ്ങളും, ആശങ്ക , ചോർന്ന വിവരങ്ങൾ ഏതെല്ലാം?

യുകെ: പ്രമുഖ യുകെ ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമായ റെവല്യൂട്ടിൽ (Revolut) ഉണ്ടായ ഡാറ്റാ ചോർച്ചയിൽ നിരവധി ഉപഭോക്താക്കളുടെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് ആശങ്ക. 
ഔദ്യോഗിക ഗവൺമെന്റ് ഏജൻസിയുടെ ഇമെയിൽ ഡൊമെയ്ൻ വ്യാജമായി ഉപയോഗിച്ച് തട്ടിപ്പുകാർ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് വിവരങ്ങൾ ചോർന്നത്. യുകെ കൂടാതെ അയർലൻഡിൽ മാത്രം 34 ലക്ഷത്തോളം ഉപഭോക്താക്കളുള്ള ബാങ്കിങ് പ്ലാറ്റ്‌ഫോമാണ് റെവല്യൂട്ട്.
വിവരങ്ങൾ നൽകാനുള്ള ഔദ്യോഗിക ഗവൺമെന്റ് ഏജൻസിയുടെ ഇമെയിൽ ഡൊമെയ്‌നിൽ നിന്നുള്ള നിർബന്ധിത നിയമപരമായ ആവശ്യങ്ങൾ (Legal Requests) ആണെന്ന് തെറ്റിദ്ധരിച്ചാണ് റെവല്യൂട്ട് ജീവനക്കാർ വിവരങ്ങൾ തട്ടിപ്പുകാർക്ക് കൈമാറിയത്. കോർ സിസ്റ്റമോ ഡാറ്റാബേസുകളോ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ടെങ്കിലും അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർന്നതായാണ് സ്ഥിരീകരണം.

ചോർന്ന വിവരങ്ങൾ ഏതെല്ലാം?

റിപ്പോർട്ടുകൾ പ്രകാരം താഴെ പറയുന്ന ഉപഭോക്തൃ വിവരങ്ങളാണ് ചോർന്നത്:
  • ഉപഭോക്താക്കളുടെ പൂർണ്ണമായ പേര്, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ
  • ജന്മദിന വിവരങ്ങൾ
  • പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ
  • ബാങ്ക് ഐബാൻ (IBAN) നമ്പറുകൾ
  • വെരിഫിക്കേഷൻ സെൽഫികൾ, മുൻകാല ഇടപാടുകളുടെ വിവരങ്ങൾ (Transaction histories)

കമ്പനിയുടെ വിശദീകരണം

തങ്ങളുടെ കോർ ഇൻഫ്രാസ്ട്രക്ചറോ ഉപഭോക്താക്കളുടെ അക്കൗണ്ടുകളോ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും, തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധപ്പെട്ട വ്യാജ വിലാസം ബ്ലോക്ക് ചെയ്തതായും റെവല്യൂട്ട് വക്താവ് അറിയിച്ചു. കൂടാതെ സെക്യൂരിറ്റി ഏജൻസികളെയും ഫിനാൻഷ്യൽ റെഗുലേറ്റർമാരെയും വിവരം അറിയിച്ചിട്ടുണ്ട്.
ബാധിക്കപ്പെട്ട ഉപഭോക്താക്കളുടെ എണ്ണം വളരെ കുറവാണെന്നും ഇവരെ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !