തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ടനിര നീണ്ടതോടെ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതോടെയാണ് മന്ത്രിയുടെ നടപടി.
പാലിയേക്കരയില്‍ എത്തിയപ്പോള്‍ ദേശീയപാതയില്‍ വലിയ വാഹനത്തിരക്കുണ്ടായിരുന്നു. ടോള്‍പ്ലാസയുടെ ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലേറെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു
എമര്‍ജന്‍സി ട്രാക്കില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ സുരേഷ്ഗോപിയും പേഴ്സണല്‍ സ്റ്റാഫും ഗണ്‍മാനും 12 ടോള്‍ബൂത്തുകളും തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. ഏകദേശം 10 മിനിറ്റ് നേരമാണ് ഇരുവശത്തേക്കുള്ള 12 ബൂത്തുകളും സുരേഷ് ഗോപിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് തുറന്നുവിട്ടത്.
ദിവസങ്ങളായി ടോള്‍പ്ലാസയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്. വാഹനയാത്രക്കാര്‍ മണിക്കൂറുകളോളം കാത്തു കിടന്ന് വലയുകയാണ്. ആമ്പല്ലൂര്‍ മുതല്‍ തലോര്‍വരെ ദേശീയപാതയില്‍ മിക്കവാറും വാഹനങ്ങളുടെ നീണ്ടനിരയുണ്ട്. എന്നാല്‍ ടോള്‍പ്ലാസ അധികൃതരോ പോലീസോ വേണ്ടവിധം ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.