കണ്ണില്ലാ ക്രൂരത: കൈകാല്‍ മുട്ടുകള്‍ തകര്‍ത്തു, മുടി പിഴുതെടുത്തു; ഇറാനില്‍ 19കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് വധശിക്ഷയും കഠിനതടവും,

കണ്ണില്ലാ ക്രൂരത: കൈകാല്‍ മുട്ടുകള്‍ തകര്‍ത്തു, മുടി പിഴുതെടുത്തു; ഇറാനില്‍ 19കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് വധശിക്ഷയും കഠിനതടവും,

ടെഹ്‌റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ഇറാനില്‍ 19കാരായ ഇരട്ടസഹോദരിമാരില്‍ ഒരാള്‍ക്ക് വധശിക്ഷയും മറ്റൊരാള്‍ക്ക് കഠിനതടവും.

ഈവർഷമാദ്യം നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് തരാനെ റഹീമി, റോമിന റഹീമി എന്നിവർക്കാണ് അതികഠിനമായ ശിക്ഷ ലഭിച്ചത്. ഇതില്‍ തരാനെയ്ക്ക് വധശിക്ഷയും റോമിനയ്ക്ക് 25 വർഷത്തെ കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍ വിദ്യാർത്ഥികളായ ഇരുവരെയും ഇറാന്റെ ഇസ്ളാമിക് റെവല്യൂഷനറി ഗാർഡ് കോർപ്പ്‌സ് വീട്ടില്‍ അതിക്രമിച്ചുകയറി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

 ഇരുവരെയും എവിടെയാണ് കൊണ്ടുപോയതെന്ന് നാലുമാസം വരെ വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നില്ല. മാതാവ് മർസിയ നോർമൊഹമ്മദി ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളിലും നടത്തിയ തെരച്ചിലിനൊടുവില്‍ ഇസ്‌ഫഹാനിലെ ദൗലതാബാദ് ജയിലില്‍ മക്കളെ പാർപ്പിച്ചിരിക്കുന്നതായി കണ്ടെത്തി.

കഴിഞ്ഞ മേയിലാണ് മക്കളെ കാണാൻ മാതാവിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇരുവരുടെയും ശരീരവും മുഖവും മർദ്ദനമേറ്റ് വീർത്ത് പോയതിനാല്‍ സ്വന്തം മക്കളെ തിരിച്ചറിയാൻ മർസിയക്ക് സാധിച്ചില്ല. പെണ്‍കുട്ടികളുടെ കൈമുട്ടും കാല്‍മുട്ടും കാല്‍പാദങ്ങളും തകർന്ന നിലയിലായിരുന്നുവെന്ന് ഒരു ബന്ധുവും പറഞ്ഞു. മുടി മുഴുവൻ പിഴുതെടുത്ത നിലയിലായിരുന്നു. ഇവരെ ഏകാന്ത തടവിലായിരുന്നു പാർപ്പിച്ചിരുന്നത്.

തന്നെ ക്രൂരമായി പീഡിപ്പിച്ചതായും ബലമായി കുറ്റസമ്മതം നടത്തിച്ചതായും തരാനെ കോടതിയില്‍ അറിയിച്ചു. കുറ്റസമ്മതപത്രത്തില്‍ ഒപ്പുവച്ചില്ലെങ്കില്‍ തന്റെ മുന്നില്‍വച്ച്‌ സഹോദരിയെ ബലാത്സംഗം ചെയ്യുമെന്ന് ജയില്‍ ഗാർഡുകള്‍ തരാനെയെ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നു.

മക്കളുടെ വിചാരണവേളയില്‍ പങ്കെടുക്കാൻ മർസിയയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. കഠിനമായ പീഡനത്തിനുശേഷമാണ് സഹോദരിമാരെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയില്‍ അറിയിച്ചു.

 പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളില്‍ സഹോദരിമാർ പങ്കെടുത്തതിന് തെളിവില്ലെന്നും ഇരുവരും മുൻപൊരിക്കലും പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. 

ജനുവരി എട്ട്, ഒൻപത് തീയതികളില്‍ ഇസ്‌ഫഹാനില്‍ നടന്ന പ്രക്ഷോഭത്തിലാണ് ദശലക്ഷക്കണക്കിനുപേ‌ർക്കൊപ്പം ഇരട്ട സഹോദരിമാരും പങ്കെടുത്തത്. ഒരുമാസത്തിനുശേഷം ഇരുവരെയും വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network