ന്യൂഡൽഹി; കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയെ പരിഹസിച്ച പാശ്ചാത്യ വിമർശകർക്ക് മറുപടിയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ.
ഭക്ഷണത്തിൽ തൊടാൻ കഴിയാതെ ലോഹ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വരുന്നത് മോശം കാര്യമാണെന്നായിരുന്നു സന്യാലിന്റെ പരിഹാസം. സ്പൂണും ഫോർക്കും കഴുകി വൃത്തിയാക്കുന്നതിനേക്കാൾ എളുപ്പത്തിൽ കൈകൾ കഴുകാം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പിസ്സ, ബർഗർ, ഫ്രെഞ്ച് ഫ്രൈസ് എന്നിവ കൈകൊണ്ട് കഴിക്കുന്ന പാശ്ചാത്യർ, ഏഷ്യക്കാർ ചോറും കറിയും കൈകൊണ്ട് കഴിക്കുമ്പോൾ മാത്രം അതിനെ ‘ശുചിത്വമില്ലാത്തത്’ എന്ന് വിളിക്കുന്നതിലെ കാപട്യത്തെയും സന്യാൽ തുറന്നുകാട്ടി.
ന്യൂയോർക്കിലെ രാഷ്ട്രീയക്കാരനായ സോഹ്റാൻ മംദാനി കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ചപ്പോൾ, “അമേരിക്കയിലെ പരിഷ്കൃതരായ ആളുകൾ ഇങ്ങനെ കഴിക്കാറില്ല, ഇഷ്ടമല്ലെങ്കിൽ മൂന്നാം ലോകത്തിലേക്ക് തിരികെ പോകൂ” എന്ന് ടെക്സസ് കോൺഗ്രസ്മാൻ ബ്രാൻഡൻ ഗിൽ വിമർശിച്ചിരുന്നു.
ഇതോടെ സംഭവം ഒരു വംശീയ അധിനിവേശ രാഷ്ട്രീയ പോരാട്ടമായി മാറുകയായിരുന്നു. യൂറോപ്യൻ കോളനിവൽക്കരണ കാലം മുതൽ ഫോർക്കും കത്തിയും ഉപയോഗിക്കുന്നതാണ് ‘ആധുനികത’ എന്ന തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും,
ഭക്ഷണത്തിന്റെ ചൂടും ഘടനയും അറിഞ്ഞ് കഴിക്കുന്ന ഇന്ത്യൻ രീതി തികച്ചും ശാസ്ത്രീയവും ശ്രദ്ധാപൂർവ്വമുള്ളതുമായ ഒന്നാണെന്നാണ് സന്യാലും മറ്റ് പിന്തുണക്കാരും വ്യക്തമാക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.