ഭാര്യയെ പിരിച്ചുവിട്ടു; പ്രതികാരം തീർത്തത് സ്കൂളിലെ സാമ്പാറില്‍ ചാണകപ്പൊടി കലര്‍ത്തി, പ്രതി അറസ്റ്റില്‍,

തമിഴ്നാട് ഇറോഡ് ജില്ലയിലെ സർക്കാർ സ്കൂളില്‍ വിദ്യാർഥികള്‍ക്ക് നല്‍കുന്ന സാമ്പാറില്‍ വിദ്യാർഥിയെ കൊണ്ട് ചാണകപ്പൊടി കല‍ർത്തിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അറുമുഖൻ എന്ന വ്യക്തിയാണ് വിദ്യാർഥികള്‍ക്ക് നല്‍കുന്ന പ്രഭാത ഭക്ഷണത്തില്‍ ചാണകപ്പൊടി കലർത്തിയത്. സ്കൂളിലെ പാചകത്തൊഴിലാളിയായ ഭാര്യയെ പിരിച്ചു വിട്ടതിൻ്റെ പ്രതികാരത്തിലാണ് ഇയാള്‍ ഭക്ഷണത്തില്‍ ചാണകപ്പൊടി കലർത്തുകയെന്ന തീരുമാനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

വിദ്യാർഥികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിന് മുന്നെ ടീച്ചർ സാമ്പാർ രുചിച്ചു നോക്കുകയും അസാധാരണമായ കയപ്പ് അനുഭവപ്പെടുകയുമായിരുന്നു.

എന്നാല്‍ ആദ്യഘട്ടത്തില്‍ സാമ്പാറില്‍ മഞ്ഞള്‍പ്പൊടി അധികമായതാണ് കാരണമെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ചാണകപ്പൊടി കലർത്തിയ വിവരം മനസിലായത്. എന്നാല്‍ ടീച്ചർമാർക്ക് കഴിക്കാനുള്ള സാമ്പാറില്‍ മാത്രമാണ് ഇത് കലർത്തിയത്. അതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ആഗസ്റ്റ് 29 നാണ് സംഭവം. പിന്നീട് സെപ്തംബർ ഒന്നിനാണ് പൊലീസിന് പരാതി ലഭിക്കുന്നതും സംഭവത്തില്‍ കേസെടുക്കുന്നതും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !