ഹോര്‍മുസില്‍ സംഘര്‍ഷം രൂക്ഷം; ഇറാൻ-യു.എസ്. പരസ്പരം കപ്പലുകള്‍ ആക്രമിച്ചു, എണ്ണ ടാങ്കറുകള്‍ തകര്‍ത്ത് ഇരുപക്ഷവും,

തെഹ്റാൻ: ഹോർമുസ് കടലിടുക്കില്‍ തീ പടർത്തി കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി ഇറാനും അമേരിക്കയും. അനധികൃത റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് യു.എസ്.യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ് (ഐ.ആർ.ജി.സി.) അറിയിച്ചു.

ഇതിന് തിരിച്ചടിയായി മൂന്ന് ഇറാനിയൻ അസംസ്കൃത എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി യു.എസ്. സെൻട്രല്‍ കമാൻഡും വ്യക്തമാക്കി. പ്രകോപനമില്ലാത്ത നിരവധി ഇറാനിയൻ ആക്രമണങ്ങള്‍ വിജയകരമായി ഒഴിവാക്കിയതായി യു.എസ്. സെൻട്രല്‍ കമാൻഡ് പറഞ്ഞു.

ആക്രമണങ്ങളില്‍ യു.എസ്. ഉദ്യോഗസ്ഥർ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സെൻട്രല്‍ കമാൻഡ് അറിയിച്ചു. യു.എസ്. സൈന്യം സ്വയം പ്രതിരോധിക്കാൻ മടിക്കില്ലെന്നും ആവശ്യമെങ്കില്‍ ഇറാന്റെ എണ്ണ കപ്പല്‍വ്യൂഹം തകർക്കാൻ കഴിയുമെന്നും സെൻട്രല്‍ കമാൻഡ് കമാൻഡർ അഡ്മിറല്‍ ബ്രാഡ് കൂപ്പർ പറഞ്ഞു.

പേർഷ്യൻ ഉള്‍ക്കടലിലെ ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ ടാങ്കറിന് നേരെ യു.എസ്. ആക്രമണം നടത്തിയതായി ഇറാനിയൻ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിമും റിപ്പോർട്ട് ചെയ്തു.

ആള്‍പായമില്ലെന്നും ടാങ്കറിലെ ജീവനക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ തസ്നിം റിപ്പോർട്ട് ചെയ്തു. ഇതിനിടെ പശ്ചിമേഷ്യയിലെ യു.എസ്. പൗരന്മാർക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ സംഘർഷം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !