‘ഭയ്യാ, ഞങ്ങളെ വെറുതെ വിടൂ’; ബിഹാറിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

‘ഭയ്യാ, ഞങ്ങളെ വെറുതെ വിടൂ’; ബിഹാറിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

പട്ന: ബിഹാറിലെ ജമുയിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞുവെച്ച് സദാചാര ഗുണ്ടായിസവും ലൈംഗികാതിക്രമവും നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

വിദ്യാർഥികളെ ഉപദ്രവിക്കുന്നതിന്റെയും കൈകൂപ്പി മാപ്പപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് നടപടി.

കോച്ചിങ് ക്ലാസ് കഴിഞ്ഞ് ഫോട്ടോയെടുക്കാനായി ജമുയിയിലെ മലയോര മേഖലയിലെത്തിയ (മഡ്‍വ പർവതം) പത്താം ക്ലാസ് വിദ്യാർഥികളാണ് അതിക്രമത്തിന് ഇരയായത്. കുട്ടികളെ തടഞ്ഞുനിർത്തിയ അക്രമികൾ ആൺകുട്ടിയെ തള്ളിമാറ്റിയ ശേഷം പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും താഴെ തള്ളിയിടുകയും ചെയ്യുകയായിരുന്നു.

രക്ഷപ്പെടാൻ വഴിയില്ലാതെ ഭയന്ന വിദ്യാർഥികൾ "ഭയ്യാ, ഞങ്ങളെ വെറുതെ വിടൂ, ഇനി ഇവിടെ വരില്ല" എന്ന് കൈകൂപ്പി കേണപേക്ഷിക്കുന്ന ദൃശ്യങ്ങൾ സംഘം തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. ഈ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ജമുയി പൊലീസ് സ്വമേധയാ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിന് നേതൃത്വം നൽകിയ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകൾക്ക് പുറമെ പോക്സോ (POCSO), ഐടി നിയമ പ്രകാരവും കേസെടുത്തു.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും ബിഹാർ സംസ്ഥാന വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ സൈബർ സെൽ ഊർജിതമാക്കി. ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !