CPR, First Aid എന്നിവയെപ്പറ്റി പ്രൈമറി ക്ലാസുകളിൽ മുതൽ അവബോധം ഉണ്ടാക്കാൻ ആവശ്യമായനടപടികൾ തുടങ്ങാൻ കേരളം ഇനിയും വൈകരുത്,

CPR, First Aid എന്നിവയെപ്പറ്റി പ്രൈമറി ക്ലാസുകളിൽ മുതൽ അവബോധം ഉണ്ടാക്കാൻ ആവശ്യമായനടപടികൾ തുടങ്ങാൻ കേരളം ഇനിയും വൈകരുത്,

എറണാകുളം കണ്ടെയ്‌നര്‍ റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റയാളെ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നേതൃത്വം നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍ മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. 


അങ്ങനെയായിരുന്നില്ലെന്നും ഒരു സ്‌പൈന്‍ ബോര്‍ഡ് പോലുമില്ലാതെ അഞ്ചാറ് പേര്‍ ചേര്‍ന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണെന്നും മനോജ് വെള്ളനാട് കുറിപ്പില്‍ പറഞ്ഞു.

അശാസ്ത്രീയമായി നീക്കിയാല്‍ രോഗിക്ക് സാരമായ പ്രശ്‌നങ്ങളുണ്ടാകാമെന്ന് മനോജ് വെള്ളനാട് പറഞ്ഞു.

വാഹനാപകടങ്ങളില്‍ പെടുന്നവരില്‍ കഴുത്തിനും നട്ടെല്ലിനും ക്ഷതം സംഭവിക്കാന്‍ വലിയ സാധ്യതയുണ്ടെന്നും സ്‌പൈന്‍ ബോര്‍ഡോ സെര്‍വിക്കല്‍ കോളറോ ഇല്ലാതെ രോഗിയെ കൈകളിലും കാലുകളിലും പിടിച്ച് ഉയര്‍ത്തുമ്പോള്‍, സ്ഥാനഭ്രംശം വന്ന കശേരുക്കള്‍ സുഷുമ്‌നാനാഡിയെ മുറിക്കുകയോ ചതയ്ക്കുകയോ ചെയ്യാമെന്നും മനോജ് വെള്ളനാട് പറയുന്നു. ശ്വസനനാളി തടസ്സപ്പെടല്‍, ആന്തരിക രക്തസ്രാവം വര്‍ധിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മനോജ് വെള്ളനാട് പറഞ്ഞു.
ഡോക്ടർ പറഞ്ഞത് ആണ് സത്യം. അമേരിക്ക, യുകെ, യൂറോപ്പ് പോലെയുള്ള രാജ്യങ്ങളിൽ ചില സാഹചര്യങ്ങളിൽ ഒഴികെ അപകടത്തിന് ശേഷം റോഡിൽ നിന്നും പരിക്കേറ്റ ഒരാളെ മാറ്റിയാൽ ചിലപ്പോൾ നിങ്ങൾക്ക് എതിരെ കേസ് വരെ ഉണ്ടാകും. നമ്മുടെ രാജ്യത്തെ ചികിത്സ നല്ലതാണ് സംഭവം ഒക്കെ ശരിയാണ്, പക്ഷേ അവബോധം ഇല്ല. CPR, First Aid എന്നിവയെപ്പറ്റി പ്രൈമറി ക്ലാസുകളിൽ മുതൽ  അവബോധം ഉണ്ടാക്കാൻ ആവശ്യമായ നടപടികൾ  തുടങ്ങാൻ കേരളം ഇനിയും വൈകരുത്, വിദേശ രാജ്യങ്ങളിൽ മുക്കിലും മൂലയിലും"defibrillator" വരെ ഉപയോഗിച്ച് ആളുകളെ രക്ഷിക്കുകയും "വിവിധ തരം" abulance സാഹചര്യങ്ങൾക്ക് അനുസരിച്ച് എത്തുമ്പോൾ, ഇന്നും കേരളത്തിൽ ഇന്നും .. 108 ambulance മാത്രം ? Patient Manuel ഹാൻഡ്ലിംഗ് .. ഫസ്റ്റ് എയ്ഡ് പോലും അറിയാത്ത ഹെൽത്ത് കെയർ ..

എന്തുകൊണ്ട്...?
ഒരു അപകടത്തിന് ശേഷം റോഡിൽ നിന്നും പരിക്കേറ്റ ഒരാളെ നിങ്ങളുടെ കാറിലേക്ക് മാറ്റുകയോ കൊണ്ടുപോകുകയോ ചെയ്യരുത്. തീപിടിത്തമോ സ്ഫോടനമോ പോലുള്ള പെട്ടെന്നുള്ള, ജീവന് തന്നെ ഭീഷണിയായ അപകടസാഹചര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അങ്ങനെ ചെയ്യാവൂ.
എന്തുകൊണ്ട് അവരെ മാറ്റാൻ പാടില്ല?
  • നട്ടെല്ലിനേൽക്കുന്ന പരിക്കുകൾ (Spinal Injuries): കഴുത്തിനോ നട്ടെല്ലിനോ ഒളിഞ്ഞിരിക്കുന്ന പരിക്കുകളുള്ള ഒരാളെ മാറ്റുന്നത് സ്ഥിരമായ തളർവാതകത്തിനോ (paralysis) അല്ലെങ്കിൽ ഗുരുതരമായ ദോഷങ്ങൾക്കോ കാരണമായേക്കാം.
  • ആഘാതം കൂടാൻ സാധ്യതയുണ്ട് (Worsening Trauma): ശരിയായ പരിശീലനം ലഭിക്കാതെ പരിക്കേറ്റയാളെ മാറ്റുന്നത് ആന്തരിക രക്തസ്രാവമോ അസ്ഥിഭംഗങ്ങളോ (fractures) കൂടുതൽ വഷളാക്കിയേക്കാം.
  • വിദഗ്ദ്ധ പരിചരണം (Professional Care): പരിശീലനം സിദ്ധിച്ച അത്യാഹിത വിഭാഗം മെഡിക്കൽ ജീവനക്കാരുടെ പക്കൽ, പരിക്കേറ്റവരെ സുരക്ഷിതമായി ചലിപ്പിക്കാതെ സൂക്ഷിക്കാനും കൊണ്ടുപോകാനുമുള്ള പ്രത്യേക ഉപകരണങ്ങൾ ഉണ്ടായിരിക്കും.
മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണ ഉണ്ടാവണമെന്നില്ലെന്നും എന്നാല്‍ കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ള പൊലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അക്കാര്യങ്ങള്‍പ്പെടുത്താമായിരുന്നുവെന്നും മനോജ് വെള്ളനാട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

റോഡില്‍ അപകടത്തില്‍ പെട്ട് അബോധാവസ്ഥയില്‍ കിടന്ന മനുഷ്യനെ സ്വന്തം പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കിയത് അഭിനന്ദനീയം. ആദ്യം ആ വാര്‍ത്തയുടെ ടൈറ്റില്‍ ഒന്ന് രണ്ടിടത്ത് കണ്ടപ്പോള്‍ നല്ല കാര്യമാണല്ലോ എന്ന് തോന്നിയിരുന്നു. സന്തോഷവും തോന്നി. എന്നാല്‍ ആ വീഡിയോ കണ്ടപ്പോള്‍ സത്യത്തില്‍ സങ്കടമാണ് തോന്നിയത്. കാരണം ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്. ഒരു സ്‌പൈന്‍ ബോര്‍ഡ് പോലുമില്ലാതെ അഞ്ചാറ് പേര്‍ ചേര്‍ന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണ്. അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നയാള്‍ക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും ശാസ്ത്രീയമായി ട്രോമ പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ അയാളെ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. 
റോഡില്‍ അപകടത്തില്‍ പെട്ട് അബോധാവസ്ഥയില്‍ കിടന്ന മനുഷ്യനെ സ്വന്തം പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കിയത് അഭിനന്ദനീയം. ആദ്യം ആ വാര്‍ത്തയുടെ ടൈറ്റില്‍ ഒന്ന് രണ്ടിടത്ത് കണ്ടപ്പോള്‍ നല്ല കാര്യമാണല്ലോ എന്ന് തോന്നിയിരുന്നു. സന്തോഷവും തോന്നി. എന്നാല്‍ ആ വീഡിയോ കണ്ടപ്പോള്‍ സത്യത്തില്‍ സങ്കടമാണ് തോന്നിയത്. കാരണം ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്. ഒരു സ്‌പൈന്‍ ബോര്‍ഡ് പോലുമില്ലാതെ അഞ്ചാറ് പേര്‍ ചേര്‍ന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണ്. അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നയാള്‍ക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും ശാസ്ത്രീയമായി ട്രോമ പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ അയാളെ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. അശാസ്ത്രീയമായി ആ വീഡിയോയില്‍ കാണുന്ന പോലെ മാറ്റുമ്പോഴുള്ള പ്രധാന അപകടങ്ങള്‍ ഇവയാണ്.

1.സുഷുമ്‌നാനാഡിക്ക് സംഭവിക്കുന്ന പരിക്ക്

വാഹനാപകടങ്ങളില്‍ പെടുന്നവരില്‍ കഴുത്തിനും നട്ടെല്ലിനും ക്ഷതം സംഭവിക്കാന്‍ വലിയ സാധ്യതയുണ്ട്. സ്‌പൈന്‍ ബോര്‍ഡോ സെര്‍വിക്കല്‍ കോളറോ ഇല്ലാതെ രോഗിയെ കൈകളിലും കാലുകളിലും പിടിച്ച് ഉയര്‍ത്തുമ്പോള്‍, സ്ഥാനഭ്രംശം വന്ന കശേരുക്കള്‍ (fractured vertebrae) സുഷുമ്‌നാനാഡിയെ മുറിക്കുകയോ ചതയ്ക്കുകയോ ചെയ്യാം. ഇത് ശാശ്വതമായി തന്നെ കൈകാലുകളുടെ ചലനം നഷ്ടപ്പെടുത്തുകയോ (Paraplegia /Quadriplegia) ചിലപ്പോള്‍ ശ്വസന തടസ്സം മൂലം ഉടനടിയുള്ള മരണത്തിന് കാരണമാകുകയോ ചെയ്യാം.

2.ശ്വസനനാളി തടസ്സപ്പെടല്‍

അബോധാവസ്ഥയിലുള്ള രോഗിയുടെ തലയും കഴുത്തും കൃത്യമായി ഉറപ്പിച്ചു നിര്‍ത്താതെ മാറ്റുമ്പോള്‍ നാവ് പിന്നിലേക്ക് മറിഞ്ഞ് ശ്വാസനാളം അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്.

3.ആന്തരിക രക്തസ്രാവം വര്‍ധിക്കല്‍

ഇടുപ്പെല്ലിലെ അസ്ഥികള്‍ക്കോ വാരിയെല്ലുകള്‍ക്കോ പൊട്ടലുണ്ടെങ്കില്‍, ശരീരത്തെ മടക്കിയോ കുലുക്കിയോ സാധാരണ വാഹനങ്ങളിലേക്ക് കയറ്റുമ്പോള്‍ ആന്തരിക അവയവങ്ങളിലേക്ക് (കരള്‍, പ്ലീഹ തുടങ്ങിയവ) അസ്ഥിക്കഷണങ്ങള്‍ തറച്ചുകയറി അതിവേഗത്തിലുള്ള ആന്തരിക രക്തസ്രാവം ഉണ്ടാകാം. നേരത്തേ ഉണ്ടായ രക്തസ്രാവം വര്‍ദ്ധിക്കാം.

വേറെയും നിരവധി പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാവാം. ശാസ്ത്രീയമായ രക്ഷാപ്രവര്‍ത്തനം ശരിക്കും എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാത്രം പറയാം.

1.ഇമ്മൊബിലൈസേഷന്‍

പരിക്കേറ്റയാളുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവ ഒരേ നേര്‍രേഖയില്‍ അനങ്ങാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഇതിനായി സെര്‍വിക്കല്‍ കോളറും ഉറപ്പുള്ള സ്‌പൈന്‍ ബോര്‍ഡും (Spine Board)

ഉപയോഗിക്കണം.

2.ലോഗ് റോള്‍ ടെക്‌നിക് (Log-roll Techniqu-e)

സ്‌പൈന്‍ ബോര്‍ഡിലേക്ക് രോഗിയെ മാറ്റുമ്പോഴും ശരീരം വളയാന്‍ പാടില്ല. തല നിയന്ത്രിക്കുന്ന ആളുടെ നിര്‍ദ്ദേശാനുസരണം ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് രോഗിയുടെ ശരീരം ഒരു മരത്തടി ഉരുട്ടുന്നതുപോലെ ഒരൊറ്റ യൂണിറ്റായി വേണം ബോര്‍ഡിലേക്ക് കിടത്തണം.

3.സാധാരണ കാറുകളിലോ ജീപ്പുകളിലോ രോഗിയെ ഇടുങ്ങിയ രീതിയില്‍ കിടത്തുമ്പോള്‍ കൃത്രിമ ശ്വാസോച്ഛ്വാസം (Airway management) നല്‍കാനോ മറ്റ് ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാനോ സാധിക്കില്ല. ഓക്‌സിജന്‍ സിലിണ്ടര്‍, സക്ഷന്‍ മെഷീന്‍, സ്‌ട്രെച്ചര്‍ എന്നിവയുള്ള ഒരു ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളാണ് രോഗിക്ക് ആവശ്യം.

തീപിടിത്തം, വാഹനം പൊട്ടിത്തെറിക്കാനുള്ള സാധ്യത, അല്ലെങ്കില്‍ മറ്റ് അടിയന്തര ദുരന്ത സാഹചര്യങ്ങള്‍ എന്നിവ ഒഴികെ, രോഗിയെ സുരക്ഷിതമായി മാറ്റാന്‍ അടിസ്ഥാന മെഡിക്കല്‍ സൗകര്യമുള്ള ആംബുലന്‍സിനായി കാത്തിരിക്കുകയാണ് ഉചിതം. അടിയന്തര സാഹചര്യത്തില്‍ സാധാരണ വാഹനം ഉപയോഗിക്കേണ്ടി വന്നാല്‍ പോലും കഴുത്തും നട്ടെല്ലും വളയാതെ, പരന്ന പ്രതലത്തില്‍ കിടത്തിക്കൊണ്ടു മാത്രമേ കൊണ്ടുപോകാവൂ. ഇത്തരം ഘട്ടങ്ങളില്‍ കൃത്യമായ പരിശീലനം ലഭിച്ച ട്രോമാ കെയര്‍ സംഘത്തിന്റെ ഇടപെടലാണ് പലപ്പോഴും രോഗിയുടെ ജീവന്‍ രക്ഷിക്കുന്നത്. ഈ സമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ ഏറ്റവും മികച്ച ട്രോമാ സെന്ററില്‍ കൊണ്ട് ചെന്നാലും അവിടുത്തെ ഡോക്ടര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ല.

മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണ ഉണ്ടാവണമെന്നില്ല. അപകടത്തില്‍പെട്ട് കിടന്നൊരാളെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നത് മാത്രമാവും അപ്പോള്‍ അദ്ദേഹം ആലോചിച്ചിട്ടുണ്ടാവുക. എന്നാല്‍ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ആ നല്ല ഭാരം തോന്നിക്കുന്ന രോഗിയെ തൂക്കിയെടുക്കുന്നത്. പരിശീലനം ലഭിച്ചിട്ടുള്ള അവര്‍ക്കും പറയാന്‍ കഴിഞ്ഞില്ല ഇങ്ങനെ അല്ലാ ചെയ്യേണ്ടത് എന്ന്. റോഡില്‍ അപകടത്തില്‍പെട്ട് കിടക്കുന്ന ഏതൊരാളെയും സഹായിക്കാന്‍ മനസ് കാണിക്കുന്നത് ശ്ലാഘനീയമാണ്. ഒരു മുഖ്യമന്ത്രി തന്നെ അതു ചെയ്യുമ്പോള്‍ നിരവധി പേര്‍ക്ക് അത് മാതൃകയുമാവും. പക്ഷെ നമ്മുടെ കൈയില്‍ വണ്ടിയുണ്ടെങ്കിലും അഞ്ചോ പത്തോ മിനിട്ട് വെയ്റ്റ് ചെയ്യേണ്ടി വന്നാലും ഒരു ആംബുലന്‍സ് വിളിച്ച് അതില്‍ ഏറ്റവും സുരക്ഷിതമായി രോഗിയെ ആശുപത്രിയില്‍ എത്തിക്കുകയാണ് ശരി. അതുവരെ അവിടെ വച്ച് ചെയ്യാവുന്ന പ്രഥമശുശ്രൂഷകള്‍ സാധ്യമാണെങ്കില്‍ ചെയ്യുക. ആ രോഗി രക്ഷപ്പെടട്ടെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.


 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !