സിനിമാ ലോകത്തേക്ക് പുതിയ തുടക്കം: സ്വര്‍ഗ്ഗത്തിലിരുന്ന് എന്റെ ഡാഡിച്ചൻ പുഞ്ചിരിക്കുന്നുണ്ടാവും, മമ്മൂട്ടിയുടെ അനുഗ്രഹം തേടി രാജൻ പി ദേവിന്റെ കൊച്ചുമകൻ,

സിനിമാ ലോകത്തേക്ക് പുതിയ തുടക്കം: സ്വര്‍ഗ്ഗത്തിലിരുന്ന് എന്റെ ഡാഡിച്ചൻ പുഞ്ചിരിക്കുന്നുണ്ടാവും, മമ്മൂട്ടിയുടെ അനുഗ്രഹം തേടി രാജൻ പി ദേവിന്റെ കൊച്ചുമകൻ,

കൊച്ചി: മലയാള സിനിമയില്‍ വില്ലനായും സ്വഭാവനടനായും ചിരിപ്പിച്ചും വിസ്മയിപ്പിച്ചും അനശ്വരമായ ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനയപ്രതിഭയാണ് അന്തരിച്ച നടൻ രാജൻ പി.ദേവ്.

അദ്ദേഹത്തിന്റെ അഭിനയപാരമ്പര്യം കാത്തുസൂക്ഷിക്കാൻ കുടുംബത്തില്‍ നിന്ന് മറ്റൊരു തലമുറ കൂടി വെള്ളിത്തിരയിലേക്ക് ചുവടുവെക്കുകയാണ്-രാജൻ പി. ദേവിന്റെ കൊച്ചുമകൻ ഡോണ്‍ മൈക്കിള്‍. തന്റെ ചലച്ചിത്ര അരങ്ങേറ്റത്തിന് മുന്നോടിയായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡോണ്‍. 

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ഡോണ്‍ കുറിച്ച ഹൃദയസ്പർശിയായ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരുകാലത്ത് മമ്മൂട്ടിക്കൊപ്പം ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച്‌ വിസ്മയിപ്പിച്ച രാജൻ പി. ദേവിനെ സ്മരിച്ചുകൊണ്ടാണ് ഈ കുറിപ്പ്.

"ഒരുപാട് കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന് മുൻപ് എനിക്ക് ലഭിക്കണമെന്ന് ആഗ്രഹിച്ച ചുരുക്കം ചില അനുഗ്രഹങ്ങളുണ്ട്. അതിലൊന്നാണ് മമ്മൂക്ക. എന്തിനേക്കാളുമുപരി, ഈ നിമിഷം സ്വർഗ്ഗത്തിലിരുന്ന് എന്റെ ഡാഡിച്ചനെ പുഞ്ചിരിപ്പിക്കും എന്ന് എനിക്കറിയാം. 

ആ ഒരു ചിന്ത എനിക്ക് തരുന്ന സന്തോഷം വാക്കുകള്‍ക്കും അപ്പുറമാണ്. സിനിമാ ലോകത്തേക്കുള്ള എന്റെ ഈ തുടക്കത്തില് നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഒപ്പം നിങ്ങളോരോരുത്തരും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," ഡോണ്‍ മൈക്കിള്‍ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !