കൊല്ലം: കിളികൊല്ലൂരില്‍ പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് സംഭവം.
ചിതയൊരുക്കിയ പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.ചിതയൊരുക്കിയ പറമ്പിലെ വീട്ടുടമ ഹരിയെ രാവിലെ മുതല്‍ കാണാതായിരുന്നു. മരിച്ചയാള്‍ ഹരിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്പന നടത്തുന്നയാളാണ് ഹരി. ഇന്ന് രാവിലെ മുതല്‍ ഇയാളുടെ കടയും തുറന്നിരുന്നില്ല. മൃതദേഹത്തിന് സമീപത്തുവച്ച് പൂജയ്ക്കായി ഉപയോഗിച്ച സാധനങ്ങളും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.