ലക്‌നൗ: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീട് തകർന്ന് മൂന്നുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മാല്‍വ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.
അപകടവിവരം അറിഞ്ഞയുടൻ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ഗ്യാസ്‌ചോർച്ചയ്‌ക്കും പൊട്ടിത്തെറിക്കും സാദ്ധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയായിരുന്നു, രക്ഷാപ്രവർത്തനം. പത്തംഗ കുടുംബം താമസിച്ചിരുന്ന വീടാണ് തകർന്നുവീണത്.അപകടത്തിനുപിന്നാലെ അഞ്ച് പേർ പുറത്തേക്കോടി രക്ഷപ്പെട്ടെങ്കിലും മറ്റുള്ളവർ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് ഇടപെട്ട് സംഭവത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നല്‍കണമെന്ന് യോഗി ആദിത്യനാഥ് നിർദേശിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.