ഇടുക്കി: തൊടുപുഴയില്‍ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത കേസില്‍ വിദ്യാഭ്യാസ സ്ഥാപനം വാഗ്ദാനം ചെയ്ത നഷ്ട പരിഹാരം ഇതുവരെ കിട്ടിയില്ലെന്ന് പരാതി.
ഒത്തുതീർപ്പ് ചർച്ച നടത്തിയ സിപിഎമ്മും കൈവിട്ടതോടെ ചികിത്സയും പഠനവും തുടരാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വിദ്യാർഥിയുടെ കുടുംബം.തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളില്‍ ചിലർ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചതിന് പ്രതികാരമായിട്ടാണ് അണക്കര സ്വദേശിയായ വിദ്യാർഥിയെ സഹപാഠികള്‍ ക്രൂരമായി മർദ്ദിച്ച് ജനനേന്ദ്രിയം തകർത്തത്.അധ്യാപകൻ തന്നെയാണ് വിവരം ലഹരി ഉപയോഗിക്കുന്നവർക്ക് ചോർത്തി കൊടുത്തത്. പ്രായപൂർത്തിയാകാത്ത 16 കാരനടക്കം മൂന്നുപേർ സംഭവത്തില്‍ പിടിയാലായി. സ്ഥാപന ഉടമകളെയും മാതാപിതാക്കളെയും വിളിച്ച് സിപിഎം ഓഫീസില്‍ വച്ച് നടത്തിയ ചർച്ചയില്‍ ചികിത്സാച്ചെലവും ഫീസിനായി എടുത്ത വായ്പ തുകയും അർഹമായ നഷ്ട പരിഹാരവും സ്ഥാപനം വാഗ്ദാനം ചെയ്തു. എന്നാലിതില്‍ വായ്പ തുക തിരിച്ചടക്കുക മാത്രമാണ് ചെയ്തത്. ഇപ്പോള്‍ ഇരു കൂട്ടരും കൈമലർത്തിയിരിക്കുകയാണെന്നും വിദ്യാർഥിയുടെ കുടുംബം പറയുന്നു.
വിദ്യാർഥിയുടെ അച്ഛൻ കാൻസർ രോഗിയാണ്. ഇതിനൊപ്പം വിദ്യാർഥിയുടെ ചികിത്സയും തുടർപഠനവും വഴിമുട്ടിയ സ്ഥിതിയാണ്. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.