ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലകത്തുശ്ശേരിയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് തമിഴ്നാട് സ്വദേശിനിയായ യുവതി മരിച്ചു.
ചെന്നൈ സ്വദേശിനി സംഗീത (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
വാഗമൺ സന്ദർശിക്കാനായി എത്തിയ ഇരുവരും സുഹൃത്തിന്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെയാണ് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. ശക്തമായ ഒഴുക്കിൽ ഇരുവരും ഒലിച്ചുപോവുകയായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ 'ടീം നന്മക്കൂട്ടം' പ്രവർത്തകർ നടത്തിയ തീവ്രമായ തെരച്ചിലിനൊടുവിൽ ഹെൽമറ്റ് ഉൾപ്പെടെയുള്ള നിലയിൽ സംഗീതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം തുടർനടപടികൾക്കായി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ വി.പി. നാസർ എന്നിവർ ആശുപത്രിയിലെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.