കണ്ടെയ്നർ റോഡിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് യുവാവ് അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വാഹനം നിർത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ മുഖ്യമന്ത്രി, പരിക്കേറ്റയാളുടെ പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ഒട്ടും സമയം പാഴാക്കാതെ, തന്റെ സുരക്ഷാ വ്യൂഹത്തിലെ പൈലറ്റ് വാഹനത്തിൽ യുവാവിനെ കയറ്റി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ പോലീസിന് നിർദ്ദേശം നൽകി.
മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടൽ കാരണം യുവാവിന് അതിവേഗം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് യുവാവിന് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംഭവശേഷം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് യാത്രയാക്കിയതിന് ശേഷമാണ് മുഖ്യമന്ത്രി തന്റെ യാത്ര പുനരാരംഭിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.