തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ ദുരന്തങ്ങൾ.
കോട്ടയത്തും ഇടുക്കിയിലും കനത്ത നാശനഷ്ടം, മീനച്ചിലാറിൽ ജലനിരപ്പും ഉയർന്നിട്ടുണ്ട് : കോട്ടയം ജില്ലയിലെ വിവിധ മേഖലകളിൽ മണ്ണിടിച്ചിലിലും മറ്റ് അപകടങ്ങളിലുമായി രണ്ടുപേർ മരിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പെരിങ്ങുളത്ത് ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു.
ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയും വൈദ്യുതി ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസമായി. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫ് (അപ്പച്ചൻ)യും ഭാര്യ കുഞ്ഞുഞ്ഞുമ്മയും രക്ഷപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി
കോട്ടയം കാരിക്കാട് ടോപ്പില്‍ മണ്ണിടിഞ്ഞു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞത് കാറുകള്‍ക്ക് മുകളിലേക്കാണ്. ആര്‍ക്കും കാര്യമായ പരിക്കില്ല. തീക്കോയിയിൽ മണ്ണിടിച്ചിലിൽ ഇരുചക്രയാത്രക്കാരിയും മരിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലകത്തുശ്ശേരിയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് തമിഴ്നാട് സ്വദേശിനിയായ യുവതി മരിച്ചു.
ചെന്നൈ സ്വദേശിനി സംഗീത (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഇടുക്കി കൊട്ടക്കാമ്പൂരിലും ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണൊലിപ്പിൽ രണ്ടുപേർ മരിച്ചു. പ്രദേശത്ത് ദേശീയപാതയിലേക്കും മണ്ണിടിഞ്ഞുവീണ് ഗതാഗത തടസ്സമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോട്ടയം- തീക്കോയി, വാഗമൺ മലയോര മേഖലകളിൽ പെയ്ത അതിശക്തമായ മഴയെത്തുടർന്ന് വൻ ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്. വഴിക്കടവിൽ ഉരുൾ പൊട്ടി, പാലായിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നു. തീക്കോയി-വാഗമൺ മലയോരങ്ങളിൽ വാഹനങ്ങൾ കുടുങ്ങി.
മലപ്പുറത്ത് നാലുപേരെ കാണാതായി
നിലമ്പൂർ പൂക്കോട്ടുംപാടത്തിന് സമീപം ടി.കെ കോളനിയിലെ കോട്ടപ്പുഴയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അപ്രതീക്ഷിത ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും 3 പേർ മരണപ്പെടുകയും കുറഞ്ഞത് 4 പേരെ കാണാതാവുകയും ചെയ്തു. 3 മൃതദേഹങ്ങള്‍ ലഭിച്ചു, തിരച്ചില്‍ രാവിലെ തുടരും. നാലുപേരെ ഇനിയും കണ്ടെത്താനുണ്ട്. അവധിദിനം ആഘോഷിക്കാനെത്തിയവർ ഉൾപ്പെടെ പുഴയിൽ കുളിക്കുന്നതിനിടെയാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായത്.
വെള്ളം കുത്തിയൊഴുകിയതോടെ ചിലർ പാറകളിൽ കുടുങ്ങി. നാട്ടുകാർ, പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ ചേർന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പുഴയിൽ ഇറങ്ങിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വണ്ടൂരില്‍ നിന്നുള്ള രണ്ടുപേര്‍, കരുവാരകുണ്ടില്‍ നിന്നുള്ള ഒരാള്‍, കോട്ടക്കലിലെ രണ്ടുപേര്‍, പ്രദേശവാസിയായ യുവതി എന്നിവരാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്താറുണ്ട്. അതുകൊണ്ടാണ് കാണാതായവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായത്. മലയുടെ മുകളില്‍ മഴ പെയ്തിരിക്കാമെന്നും അതുകൊണ്ടാണ് പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായത് എന്നും പ്രദേശവാസികള്‍ പറയുന്നു.
- മരണപ്പെട്ടവർ: കോട്ടക്കൽ സ്വദേശിയായ മങ്ങാടൻ അനസ് (27) ആണ് മരിച്ച ഒരാൾ. രണ്ടാമത് കണ്ടെടുത്ത ആളുടെ വിവരങ്ങൾ വ്യക്തമായിവരുന്നതേയുള്ളൂ.
- കാണാതായവർ: ശക്തമായ ഒഴുക്കിൽപ്പെട്ട് അഞ്ച് പേരെയാണ് കാണാതായത്. ടി.കെ കോളനി സ്വദേശിനിയായ സജിത, കോട്ടക്കൽ സ്വദേശികളായ റഹീം (35), സജ്ജാദ് (23), റഫീഖ് (41) എന്നിവരുൾപ്പെടെയുള്ളവരെയാണ് കണ്ടെത്താനുള്ളത്.
- രക്ഷാപ്രവർത്തനം: ശക്തമായ കുത്തൊഴുക്കിൽ പുഴയ്ക്ക് നടുവിൽ കുടുങ്ങിപ്പോയ 27 ഓളം പേരെ നാട്ടുകാരും ട്രോമ കെയർ വളണ്ടിയർമാരും ഫയർഫോഴ്സും ചേർന്ന് സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
കൂടുതൽ സന്നാഹങ്ങളുമായി രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. എൻഡിആർഎഫും തിരച്ചിലിൽ പങ്കെടുക്കും.
മഴ മുന്നറിയിപ്പ്: കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇടുക്കി, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തോരാമഴയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയും കാറ്റും സാധ്യതയുണ്ട്.










.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.