പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച സംഭവത്തിൽ നാല് പേർ പിടിയിലായി. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, ബംഗാൾ സ്വദേശി സുർജിത്, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത് എന്നിവരുൾപ്പെടെയുള്ളവരാണ് പിടിയിലായത്. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വിൽപ്പന നടത്തുന്നവരാണ് ഇവർ.
ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി സെമിത്തേരികളിൽ നിന്ന് ഇവർ മോഷ്ടിച്ചു തുടങ്ങിയത്. ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു പള്ളിയിലെ മരണാനന്തര ചടങ്ങുകൾക്ക് നൽകുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. മല്ലപ്പള്ളി ഭാഗത്തെ മൂന്ന് പള്ളികളിലാണ് സംഘം ഇത്തരത്തിൽ മോഷണം നടത്തിയത്.
ഗ്രാനൈറ്റ് പണികൾ കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. കട്ടി കുറഞ്ഞ ഗ്രാനൈറ്റ് പാളികൾക്ക് കേടുപാടുകൾ വരുത്താതെയും, ഭാരമേറിയ ഗ്രാനൈറ്റ് സ്റ്റാമ്പുകൾ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാൻ കഴിയില്ലെന്നതും തിരിച്ചറിഞ്ഞാണ് അന്വേഷണം മുന്നോട്ട് നീക്കിയത്. സിസിടിവി ക്യാമറകൾ ഇല്ലാത്ത സെമിത്തേരി പരിസരത്തിലൂടെ കടന്നുപോയ വാഹനങ്ങളും കല്ലറ നിർമ്മാണ കരാറുകാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.