ഭാരപരിശോധനയ്ക്കിടെ തളർന്നുവീണു; ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ എം.എം.എ താരം വരുൺ സന്യാൽ പിന്മാറി

ഭാരപരിശോധനയ്ക്കിടെ തളർന്നുവീണു; ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ എം.എം.എ താരം വരുൺ സന്യാൽ പിന്മാറി

നാഗോയ: ഏഷ്യൻ ഗെയിംസിൽ നിന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകൻ വരുൺ സന്യാൽ പിന്മാറി. ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് മാർഷ്യൽ ആർട്സ് (എം.എം.എ) വിഭാഗത്തിലായിരുന്നു വരുൺ മത്സരിക്കേണ്ടിയിരുന്നത്. ഞായറാഴ്ച നടന്ന പുരുഷന്മാരുടെ ട്രഡീഷണൽ എം.എം.എ 77 കിലോഗ്രാം വിഭാഗത്തിലാണ് വരുൺ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിന് മുൻപ് ഭാരം അൽപ്പം കൂടിയതിനാൽ 77 കിലോഗ്രാമിലെത്താൻ 'സോണ' ഉപയോഗിക്കുകയായിരുന്നു വരുൺ. 


ഉയർന്ന താപനിലയിലുള്ള ഒരു റൂം പോലുള്ള സംവിധാനമാണിത്. ശരീരത്തിലെ വെള്ളം വിയർപ്പിലൂടെ പുറന്തള്ളിയാണ് ഈ റൂമിലിരുന്ന് ഭാരം കുറയ്ക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ മൂന്ന് മുതൽ ഏഴ് പൗണ്ട് വരെ വെള്ളം ഇത്തരത്തിൽ ശരീരത്തിൽ നഷ്ടപ്പെടുകയും ഭാരം കുറയുകയും ചെയ്യും.

മത്സരത്തിനിടയിൽ ഭാരം കുറയ്ക്കാനായി ശ്രമിക്കുന്നതിനിടയിൽ വരുൺ ബോധരഹിതനാവുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമാണുണ്ടായത്. വരുൺ അപകടനില തരണം ചെയ്തുവെന്നും എന്നാൽ മത്സരിക്കാനാകുന്ന അവസ്ഥയിലല്ലെന്നും എം.എം.എ സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് നിഖിൽ കുന്ദേര പി.ടി.ഐയോട് പ്രതികരിച്ചു. 'ഭാഗ്യവശാൽ, നേപ്പാളിൽ നിന്നുള്ള ഒരു അത്‌ലട്ടാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് വരുണിന് ബോധം വന്നപ്പോൾ തന്നെ വിളിക്കാൻ പറയുകയായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്യമായി വിഷമിക്കേണ്ടതൊന്നുമില്ലാത്തതിനാൽ പുലർച്ചെ മൂന്ന് മണിയോടെ അദ്ദേഹത്തെ താമസസ്ഥലമായ കപ്പലിലേക്ക് തിരികെ കൊണ്ടുവന്നു' - നിഖിൽ വ്യക്തമാക്കി.

നേരത്തെ ജപ്പാനിലെത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അസൗകര്യങ്ങളെക്കുറിച്ച് വരുൺ സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥർ ക്ലിയറൻസ് നൽകാനും റൂം അനുവദിക്കാനും ഏറെ ബുദ്ധിമുട്ടിയെന്നും വിവിധ കേന്ദ്രങ്ങളിലായി മണിക്കൂറുകളോളമാണ് കാത്തിരുന്നെന്നും വരുൺ വ്യക്തമാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !