കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42 കാരൻ പിടിയില്‍. പരവൂർ കൂനയില്‍ ആയിരവില്ലിക്കാവിന് സമീപം മേച്ചിലിഴകം വീട്ടില്‍ രാജേന്ദ്രബാബുവാണ് അറസ്റ്റിലായത്
കഴിഞ്ഞ ദിവസം വൈകിട്ട് ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ഇരുചക്രവാഹനത്തില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയായിരുന്നു. പരിചയക്കാരനായതിനാല്‍ പെണ്‍കുട്ടി വാഹനത്തില്‍ കയറി. വീട്ടിലെത്തിയ ശേഷമാണ് പ്രതി പെണ്‍കുട്ടിയെ കടന്ന് പിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചത്.വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ പെണ്‍കുട്ടിയെ പിന്തുടർന്നെത്തി അതിക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു.
പെണ്‍കുട്ടി ബഹളം വെച്ചതോടെ ശബ്ദം കേട്ടെത്തിയ പരിസരവാസികള്‍ പ്രതിയെ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പരവൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.