തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് അടക്കമുള്ളവരെ പ്രതിരോധത്തിലാക്കി സിഎംആര്‍എല്‍ മാസപ്പടി ഡയറിയുടെ പേജ് എന്ന് അവകാശപ്പെട്ട് രേഖ പുറത്തുവിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വിവാദ കമ്പനിയുടെ എംഡിയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയുടെ പേജ് എന്ന പേരില്‍ ഫെയ്സ്ബുക്കിലാണ് ഷോണ്‍ ജോര്‍ജ് രേഖ പങ്കുവെച്ചത്. വിഡി സതീശന്റേത് അടക്കം ഇടത്- വലത് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുന്ന ഡയറിയുടെ പേജ് എസ്എഫ്ഐഒ കോടതിയില്‍ സമര്‍പ്പിച്ച രേഖയെന്നാണ് ഷോണ്‍ ജോര്‍ജിന്റെ അവകാശവാദം.രേഖയില്‍ വി ഡി സതീശന് പുറമേ പിണറായി, ചെന്നിത്തല, ഹൈബി ഈഡന്, കെ മുരളീധരന്, ജി സുധാകരന്, ശര്‍മ്മ, പന്ന്യന്‍, കെ ചന്ദ്രന്‍പിള്ള, പി രാജീവ് അടക്കം നിരവധി ഇടത് - വലത് നേതാക്കളുടെ പേര് ഇടംപിടിച്ചിട്ടുണ്ട്.
ഡയറിയുടെ പേജില്‍ വി ഡി സതീശന് നേരെ അഞ്ചുലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഈ പേജിലെ കണക്കുകള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നതാണെന്നാണ് ഷോണ്‍ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നതാണ്. വിവാദ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ എന്‍ട്രികളില്‍ ഒരു പേജ് ആണ് ഇത് , എസ്എഫ്ഐഒ കുറ്റപത്രത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഒന്ന്'- ഡയറിയുടെ പേജ് സഹിതമുള്ള കുറിപ്പില്‍ ഷോണ്‍ ജോര്‍ജ് കുറിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.