കൊച്ചി: അഞ്ച് ദിവസത്തെ ബാങ്കിംഗ് വീക്ക് എന്ന ആവശ്യം ഉന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ജോയിസ് മോൻ പുതിയാമഠം. ജനങ്ങളുടെ അവശ്യ സേവനമായ ബാങ്കിങ് സംവിധാനം ദിവസങ്ങളോളം അടച്ചിടുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡോക്ടർമാർ, എൻജിനീയർമാർ, ഐ.ടി പ്രൊഫഷണലുകൾ, അധ്യാപകർ തുടങ്ങി സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാർ ആവശ്യമെങ്കിൽ വാരാന്ത്യങ്ങളിലും അധികസമയത്തും ജോലി ചെയ്യുമ്പോൾ, ബാങ്ക് ജീവനക്കാരുടെ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.
സാധാരണക്കാരന്റെ ശമ്പളം, ലോൺ, ഇ.എം.ഐ (EMI), ചെക്ക് ക്ലിയറൻസ്, പെൻഷൻ, ബിസിനസ് ഇടപാടുകൾ തുടങ്ങിയവ ദിവസേന ആശ്രയിക്കുന്ന ഒരു സേവനമാണ് ദിവസങ്ങളോളം തടസ്സപ്പെടുന്നത്. അവകാശങ്ങൾക്കായി സമരം ചെയ്യാനുള്ള അവകാശമുണ്ടെങ്കിലും, അതിന്റെ ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നത് എന്തുതരം ന്യായമാണെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഒരു അവശ്യ സേവനം തടസ്സപ്പെടുത്തുമ്പോൾ യഥാർത്ഥത്തിൽ ആരെയാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന് ജീവനക്കാരും അധികാരികളും ചിന്തിക്കണമെന്ന് ലേഖനം ഓർമ്മിപ്പിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.