ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ വാഹന അപകടം: ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്പെക്ടര്‍ക്ക് ദാരുണാന്ത്യം, അന്വേഷണം,

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ വാഹന അപകടം: ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്പെക്ടര്‍ക്ക് ദാരുണാന്ത്യം, അന്വേഷണം,

ഹൈദരാബാദ്: ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുചക്ര വാഹനമിടിച്ച്‌ പൊലീസ് സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. ഹെദരാബാദിലാണ് സംഭവം. 55കാരനായ കെ വെങ്കണ്ണയ്ക്കാണ് ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായത്.

സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇരുചക്ര വാഹനത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ ടാങ്ക് ബണ്ടിലെ എൻടിആർ മാർഗിലുള്ള ക്രെയിൻ നമ്പർ രണ്ടിന് സമീപമാണ് അപകടം ഉണ്ടായത്. 

ഗണേശ നിമജ്ജന ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ക്ക് വേണ്ടിയാണ് വെങ്കണ്ണ ഉള്‍പ്പെടെ ഉള്ള പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നത്. വെങ്കണ്ണയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാത സംഘം ഓടിച്ച ഇരുചക്ര വാഹനം ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വെങ്കണ്ണ റോഡില്‍ വീണു. പിന്നീട് നിസ്സാര പരിക്ക് മാത്രമേ ഉണ്ടെന്ന് കരുതി വാറങ്കലിലേക്ക് പോയെങ്കിലും തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ ചേർന്ന് വെങ്കണ്ണയെ വാറങ്കലിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. 

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇരുചക്ര വാഹനം ഇടിച്ചു വെങ്കണ്ണ റോഡില്‍ വീഴുന്നതും പിന്നീട് വാഹനം നിർത്താതെ പോകുന്നതും വ്യക്തമാണ്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു ഇരുചക്ര വാഹനവും വാഹനത്തില്‍ ഉണ്ടായിരുന്നവരെയും തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ് പൊലീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network