തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടൂതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയ്ക്ക് ചെലവായ പണം നൽകിയിരിക്കുന്നത് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ എന്ന് സൂചന. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് യാത്രയ്ക്ക് ഉപയോഗിച്ചത്.
ഇവർ ചിപ്സണ്ണിന് നൽകിയ ഇൻവോയ്സിൽ 19,88,595 രൂപയാണ് ചെലവായി കാണിച്ചിരിക്കുന്നത്. ഇതിൽ 16,85,250 രൂപയാണ് വിമാനത്തിന്റെ ചാർജ് എന്നും, 18 ശതമാനം ജി.എസ്.ടി ഉൾപ്പെടെ 3,03,345 രൂപയാണെന്നും റിപ്പോർട്ടിലുണ്ട്.
കർണാടകയിലെ ബെല്ലാരിക്ക് സമീപമുള്ള ജിൻഡാൽ വിമാനത്താവളത്തിൽ നിന്നാണ് വിമാനം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്ക് പറന്നതും തിരിച്ചെത്തിയതും. ഏകദേശം 9 മണിക്കൂറോളമാണ് മുഖ്യമന്ത്രിക്കായി വിമാനം ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.