മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ചു; മൂന്നുപേർക്ക് പരുക്ക്

മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ചു; മൂന്നുപേർക്ക് പരുക്ക്

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരൻ വരുത്തിയ വാഹനാപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. കണ്ണോത്തുംചാലിലെ റസ്റ്ററന്റിൽ ജോലിചെയ്യുന്ന യുവതിക്കും അതിഥി തൊഴിലാളികൾക്കുമാണ് പരുക്കേറ്റത്. സംഭവത്തിൽ അഴീക്കൽ കോസ്റ്റൽ സ്റ്റേഷനിലെ എഎസ്ഐ രജിത്തിനെതിരെ കേസെടുക്കുകയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ 21-ാം തീയതി അർധരാത്രിയിലാണ് നാടിനെ ഞെട്ടിച്ച ഈ അപകടം നടന്നത്. റസ്റ്ററന്റിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പന്ന്യന്നൂർ സ്വദേശി സ്വാതി, അതിഥി തൊഴിലാളികളായ ഹവാസ് അലി, റോക്കിബുൾ എന്നിവരെ എഎസ്ഐ രജിത്ത് ഓടിച്ച കാർ അമിതവേഗതയിൽ എത്തി ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂവരും നിലവിൽ ചികിത്സയിലാണ്.

അപകടസമയത്ത് എഎസ്ഐ രജിത്ത് കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളെ സംഭവസ്ഥലത്തുതന്നെ തടഞ്ഞുവെച്ച നാട്ടുകാർ പിന്നീട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പൊലീസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !