മകനൊപ്പം അഛനും യാത്രയായി: സൈനികനായ മകന്റെ മരണവാര്‍ത്ത തളര്‍ത്തി, വേർപാട് സഹിക്കാനാവാതെ പിതാവ് ജീവനൊടുക്കി,

മകനൊപ്പം അഛനും യാത്രയായി: സൈനികനായ മകന്റെ മരണവാര്‍ത്ത തളര്‍ത്തി, വേർപാട് സഹിക്കാനാവാതെ പിതാവ് ജീവനൊടുക്കി,

തിരുവനന്തപുരം: ജോലിസ്ഥലത്ത് സൈനികനായ മകനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് പിതാവ് ജീവനൊടുക്കി.
തിരുവനന്തപുരം മാറനല്ലൂർ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശൻ നായർ (69) ആണ് ജീവനൊടുക്കിയത്.
ഡല്‍ഹിയില്‍ സൈനികനായി സേവനമനുഷ്ഠിച്ചിരുന്ന മകൻ വിശാഖിനെ (38) ജോലിസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയതായി ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് വീട്ടില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. മകന്റെ മരണവാർത്ത വന്നതിന് തൊട്ടുപിന്നാലെ ഋഷികേശൻ നായരെ വീടിനു പിന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു. നിലവില്‍ ഋഷികേശൻ നായരുടെ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 ഡല്‍ഹിയില്‍ നിന്ന് വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്‌കാരച്ചടങ്ങുകള്‍ ഒന്നിച്ച്‌ നടത്തുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. 

പരേതനായ ഋഷികേശൻ നായരുടെ ഭാര്യ തങ്കമണിയാണ്. കാർത്തികയാണ് മകള്‍, അജിത് മരുമകനാണ്. മരിച്ച സൈനികനായ വിശാഖിന്റെ ഭാര്യ ശ്രീജയാണ്. ദിവ്യദർശിനി, സ്വാതിലക്ഷ്മി എന്നിവർ മക്കളാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network