വാരണാസി: ഝാർഖണ്ഡിലെ മാവോയിസ്റ്റ് കമാൻഡർ പൊലീസ് എൻകൗണ്ടറില്‍ കൊല്ലപ്പെട്ടു. ബ്രിജേഷ് ഗഞ്ചു എന്ന ഗോപാല്‍ യാദവാണ് ഉത്തർപ്രദേശിലെ വാരണാസിയില്‍ വച്ച് പൊലീസ് എൻകൗണ്ടറില്‍ കൊല്ലപ്പെട്ടത്.
സിപിഐയില്‍ ( മാവോയിസ്റ്റ്) നിന്നും വേർപിരിഞ്ഞുണ്ടായ തൃതീയ പ്രസ്തുതി കമ്മിറ്റി എന്ന ഝാർഖണ്ഡില്‍ നിരോധനമുള്ള സംഘടനയുടെ തലവനായിരുന്നു കൊല്ലപ്പെട്ട ഗോപാല്‍ യാദവ്. ഝാർഖണ്ഡിലെ ഛത്ര ജില്ലയില്‍ ലവലോങ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലുട്ടു സ്വദേശിയായിരുന്നു ഇയാള്‍. വാരണാസിയിലെ ടെംഗ്രാ മോഡിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്.ഗോപാല്‍ യാദവിനെ പറ്റി വിവരങ്ങള്‍ നല്‍കുന്നവർക്ക് ഝാർഖണ്ഡ് സർക്കാർ 25 ലക്ഷം രൂപയും ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ 5 ലക്ഷം രൂപയും പാരിതോഷികം പ്രഖ‍്യാപിച്ചിരുന്നു. വാരണാസിയിലെ രാംനഗർ വഴി മുഗള്‍സരായിയിലേക്ക് ഒരാള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍.
രഹസ‍്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വാഹനം തടഞ്ഞുനിർത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. എന്നാല്‍ വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടി പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇതിനു പിന്നാലെ പൊലീസിന്‍റെ തിരിച്ചടിയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഭീകരവിരുദ്ധ സേന ഉദ‍്യോഗസ്ഥർ ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലടക്കം വെടിയുണ്ടകള്‍ പതിച്ചിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.