കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു. ഇളമ്പകപ്പിള്ളി തറനിലം പുരുഷോത്തമൻ (73), ഭാര്യ ഇടവൂർ കളപ്പുരയ്ക്കല്‍ ലതാ പുരുഷോത്തമൻ (67) എന്നിവരാണ് മരണപ്പെട്ടത്.
കിടപ്പുരോഗിയായ ലതയെ ഡോക്ടർ വീട്ടിലെത്തി പരിശോധിച്ചു മടങ്ങുന്നതിനിടെ ഭർത്താവ് പുരുഷോത്തമൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പുരുഷോത്തമന്റെ സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്താൻ തീരുമാനിച്ചിരിക്കെ, അന്ന് രാത്രി 11 മണിയോടെ ഭാര്യ ലതയും മരണത്തിന് കീഴടങ്ങി.ജിഷ്ണു, അതുല്‍ വിഷ്ണു എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഗീതു, ശ്രീലക്ഷ്മി. ഇരുവരുടെയും വേർപാടിന്റെ ദുഃഖത്തില്‍ ഒക്കല്‍ എസ്.എൻ.ഡി.പി. ശാന്തി നിലയത്തില്‍ ദമ്പതികളുടെ സംസ്കാര ചടങ്ങുകള്‍ നടന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.