തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും തടയാൻ സംസ്ഥാനത്ത് ബില്‍ തയാറാകുന്നു. നരബലി, ജീവനോടെയുള്ള സംസ്കാരം, മരണകാരണമാകുന്ന പ്രവൃത്തികള്‍ എന്നിവക്ക് ബില്ലില്‍ ജീവപര്യന്തം ശിക്ഷ ശുപാർശ ചെയ്യുന്നു.
പത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് പിന്നാലെയാണ് ബില്ല് തയാറാക്കാനുള്ള വിദ്ഗ്ധ സമിതിയെ നിയോഗിച്ചത്. മാരകമായി പരിക്കേല്‍പ്പിക്കുന്നതും ആഭിചാര ക്രിയകളുടെ പേരില്‍ ലൈംഗികാതിക്രമം നടത്തുന്നതിനും ജീവന് ഹാനികരമാവുന്ന പദാർത്ഥങ്ങള്‍ കഴിപ്പിക്കുന്നതിനും പത്ത് വർഷം തടവും ശുപാർശ ചെയ്യുന്നുണ്ട്.ബാധയൊഴിപ്പിക്കാനായി ഉള്ള മർദനത്തിന് 7 വർഷം തടവാണ് കരട് ബില്ലില്‍ ഉള്ളത്. എന്നാല്‍, ബില്‍ എപ്പോള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നതില് തീരുമാനമെടുത്തിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.