ജനപ്രിയ ചിത്രം,തേന്മാവിൻ കൊമ്പത്ത്’ പുതിയ സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് മുന്നിലേക്ക്: മാണിക്യനും, കാര്‍ത്തുമ്പിയും തമ്പുരാനും’ വീണ്ടും വരുന്നു,

ജനപ്രിയ ചിത്രം,തേന്മാവിൻ കൊമ്പത്ത്’ പുതിയ സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് മുന്നിലേക്ക്: മാണിക്യനും, കാര്‍ത്തുമ്പിയും തമ്പുരാനും’ വീണ്ടും വരുന്നു,

 മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ ഒക്ടോബർ 8-ന് വീണ്ടും തിയേറ്ററുകളിലേക്ക്.

ചിത്രത്തിലെ നായികയായ ശോഭനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് റീ റിലീസ് തീയതി പുറത്തുവിട്ടത്. 1994-ൽ പുറത്തിറങ്ങിയ ഈ ജനപ്രിയ ചിത്രം പുതിയ സാങ്കേതിക മികവോടെയാണ് ആഗോളതലത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

 സാങ്കേതികവിദ്യയിൽ സ്കാൻ ചെയ്താണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. മാറ്റിനി നൗവും ഇ ഫോർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രത്തിന്റെ റീമാസ്റ്ററിങ് പൂർത്തിയാക്കിയത്. പഴയ ചിത്രങ്ങളുടെ വ്യക്തത നിലനിർത്തിക്കൊണ്ടുതന്നെ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണനാണ് നിർമ്മിച്ചത്. മാണിക്യൻ, കാർത്തുമ്പി, ശ്രീകൃഷ്ണൻ തമ്പുരാൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയും മനോഹരമായ ഗാനങ്ങളിലൂടെയും മൂന്ന് പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ചിത്രമാണിത്.

1994-ൽ പുറത്തിറങ്ങിയ സമയത്ത് ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. കെ.വി. ആനന്ദ് (ഛായാഗ്രഹണം), സാബു സിറിൾ (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവർക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, കെ.പി.എ.സി ലളിത തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രത്തിന് എസ്.പി. വെങ്കടേഷാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. പഴയ തലമുറയ്ക്ക് ഓർമ്മകൾ പുതുക്കാനും പുതിയ തലമുറയ്ക്ക് ക്ലാസിക് ചിത്രം ബിഗ് സ്ക്രീനിൽ കാണാനുമുള്ള അവസരമാണ് ഈ റീ റിലീസിലൂടെ ഒരുങ്ങുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !