കോട്ടയം: സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ.
തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കുമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ്(കുമ്പന്താനം), മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്(ചീരംകുളം) കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനില്‍(തൃക്കൊടിത്താനം) ഉള്‍പ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16,17,18,19 വാർഡുകള്‍,
പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 17 വരെ വാർഡുകള്‍, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 22 വരെ വാർഡുകള്‍, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകള്‍ എന്നിവടങ്ങളിലാണ് അവധി.
പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകള്‍ക്ക് സെപ്റ്റംബർ 27, 28 തീയതികളില്‍ അവധിയായിരിക്കും. ഉപതരഞ്ഞെടുപ്പിൻ്റെ വോട്ടിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമായ വെള്ളൂർ ടെക്നിക്കല്‍ സ്‌കൂളിനും ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്‌കൂളിനും വോട്ടെണ്ണല്‍ ദിനമായ സെപ്റ്റംബർ 29ന് അവധിയായിരിക്കും.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോർഡുകള്‍, കോർപ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ വോട്ടർമാരാണെന്നു തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ വോട്ടു ചെയ്യുന്നതിന് മേലധികാരികള്‍ അനുമതി നല്‍കണമെന്നും കളക്ടർ അറിയിച്ചു.
മദ്യനിരോധനം
ഉപതരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന സെപ്റ്റംബർ 28 വൈകുന്നേരം ആറു മണിക്ക് മുൻപുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനിമായ 29നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.
ഉദ്യോഗസ്ഥർ 27ന് രാവിലെ എത്തണം
സെപ്റ്റംബർ 28ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ പത്തിന് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഉത്തരവില്‍ നിർദേശിച്ചിരിക്കുന്ന കേന്ദ്രത്തില്‍ സെപ്റ്റംബർ 27ന് രാവിലെ പത്തിനു മുൻപ് എത്തിച്ചേരണമെന്നും കളക്ടർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.