കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിനെ നിലവിൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപർജി പരിഗണിക്കുന്നതിനിടയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പോലീസ് അറിയിച്ചതോടെ മുൻകൂർ ജാമ്യാപർജി കോടതി തീർപ്പാക്കി.
ഈ കേസിൽ ആന്റോ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്. ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നതിനിടയാണ് മുൻകൂർ ജാമ്യാപർജിയുമായി ആന്റോ കോടതിയെ സമീപിച്ചത്. മെസ്സി കേസിനു പുറമേ മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിഞ്ഞെന്ന പ്രചരണത്തിനായി വ്യാജരേഖകൾ ചമച്ച കേസിലും ആന്റോയ്ക്കെതിരെ കേസുണ്ട്. കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയിലാണ് കളമശ്ശേരി പോലീസ് കേസെടുത്തിട്ടുള്ളത്. ഈ കേസിലും ആന്റോ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.