പാലക്കാട്: മലമ്പുഴയില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു. ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ സതീഷ് ഒളിവിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സതീഷും രണ്ടാനച്ഛനായ വിനോദും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ശനിയാഴ്ച രാത്രിയും ഇരുവരും പതിവുപോലെ മദ്യപിച്ചു. ഇതിനിടെ മകൻ സതീഷ് വീണ്ടും മദ്യം ചോദിച്ചു. ഇത് രണ്ടാനച്ഛനായ വിനോദിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇരുവരും തമ്മില്‍ തർക്കമായി. ഈ തർക്കത്തിനിടെയാണ് സതീഷ് രണ്ടാനച്ഛനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്.വിനോദ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതി വീട്ടില്‍നിന്ന് മുങ്ങുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. വിനോദിന്റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.