അഞ്ചുവർഷത്തിനുശേഷവും യു.ഡി.എഫ്: തൃശ്ശൂരിലെ കോണ്‍ഗ്രസിനോട് പിണക്കമെന്ന് വിഡി സതീശൻ,

അഞ്ചുവർഷത്തിനുശേഷവും യു.ഡി.എഫ്: തൃശ്ശൂരിലെ കോണ്‍ഗ്രസിനോട് പിണക്കമെന്ന് വിഡി സതീശൻ,

തൃശ്ശൂർ: തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തോടും പ്രവർത്തകരോടും തനിക്ക് പിണക്കമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാല്‍ ഈ പിണക്കം കൊണ്ടല്ല താൻ തൃശ്ശൂരിലേക്ക് വരാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂർ ഡി.സി.സി ഓഫീസില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂരിലെ യഥാർത്ഥ രാഷ്ട്രീയ സാഹചര്യങ്ങള്‍ തനിക്ക് കൃത്യമായി അറിയാമായിരുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയില്‍ എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകള്‍ യു.ഡി.എഫ് തൂത്തുവാരുമെന്ന് പറഞ്ഞപ്പോഴും തൃശ്ശൂരിലെ കണക്കുകളെക്കുറിച്ച്‌ താൻ മിണ്ടതിരുന്നത് അതുകൊണ്ടാണ്. 

എറണാകുളത്തെ 14-ല്‍ 14 സീറ്റും ജയിക്കുമെന്ന് തൃശ്ശൂർ ഡി.സി.സിയില്‍ വെച്ച്‌ പ്രഖ്യാപിച്ചത് ഇവിടുത്തെ കോണ്‍ഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിക്കാനായിരുന്നു. എന്നാല്‍ അവർ പ്രകോപിതരായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചുവർഷത്തിനുശേഷം നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 110 സീറ്റുകളോടെ യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ അന്ന് തൃശ്ശൂരിലെ നിലവിലെ സ്ഥിതിയാകരുത് ഉണ്ടാകേണ്ടത്. ജില്ലയിലെ 13 സീറ്റുകളും അടുത്ത തവണ നേടണം. 

കോണ്‍ഗ്രസുകാർ ഒരൊറ്റ ടീമായി നിന്ന് പ്രവർത്തിച്ചുവെന്ന് ബോധ്യപ്പെടുകയും 13 സീറ്റും വിജയിക്കുകയും ചെയ്താല്‍ മാത്രമേ തന്റെ പിണക്കം മാറുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ നാല് സീറ്റുകളില്‍ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ എങ്കിലും തൃശ്ശൂർ ജില്ലയോട് സർക്കാർ യാതൊരുവിധ അവഗണനയും കാണിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കൃത്യമായ കൈമുദ്രയുള്ള വികസന പദ്ധതികള്‍ തൃശ്ശൂരില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !