അച്ഛന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിക്ക് അശ്ലീല സന്ദേശം; വില്ലേജ് ഓഫീസറെ നാട്ടുകാർ പിടികൂടി, ആള്‍ക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന് പരാതി,

അച്ഛന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിക്ക് അശ്ലീല സന്ദേശം; വില്ലേജ് ഓഫീസറെ നാട്ടുകാർ പിടികൂടി, ആള്‍ക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന് പരാതി,

കണ്ണൂർ: അച്ഛന്‍റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് ഫോണില്‍ അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസർ അറസ്റ്റില്‍.രാത്രി യുവതിയുടെ വീട്ടിലെത്തിയ 47കാരനെ ബന്ധുക്കള്‍ തടഞ്ഞ് വെച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു.

ആള്‍ക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന വില്ലേജ് ഓഫീസറുടെ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിയുടെ വീട് തേടി എത്തിയ എടക്കാട് വില്ലേജ് ഓഫീസ‍ർ ജിജു സ്കറിയയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തടഞ്ഞ് വെക്കുകയായിരുന്നു. തുട‍ർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി 7 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് വർഷം മുൻപ് മരിച്ച അച്ഛന്‍റെ മരണ സർട്ടിഫിക്കറ്റിന് വേണ്ടിയാണ് യുവതി ഏതാനും ദിവസം മുൻപ് എടക്കാട് വില്ലേജ് ഓഫീസിലെത്തിയത്

.നമ്പർ വാങ്ങിയ ജിജു സ്കറിയ ഇന്നലെ രാത്രി 9 മണിയോടെ യുവതിക്ക് വാട്സ്‌ആപ്പ് മെസേജുകള്‍ അയച്ച്‌ തുടങ്ങി. യുവതി ഭർത്താവിനെയും സഹോദരനെയും അറിയിച്ചു. തുടർന്ന് ലൈംഗിക ചുവയോടെ വില്ലേജ് ഓഫീസർ അയച്ച മെസേജിന് യുവതിയുടെ ഭർത്താവാണ് മറുപടി നല്‍കിയത്. വീടിന്‍റെ ലൊക്കേഷനും അയച്ച്‌ കൊടുത്തു. 

ഇത് അനുസരിച്ചാണ് രാത്രി 11 മണിയോടെ ജിജു സ്കറിയ കണ്ണൂർ നഗര പരിധിയിലുള്ള യുവതിയുടെ വീട്ടിലെത്തിയത്. ഇതോടെ ബന്ധുക്കള്‍ ഇയാളെ തടഞ്ഞുവച്ച്‌ പൊലീസിന് കൈമാറി. 

ജിജു സ്കറിയയുടെ പരാതിയില്‍ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. നിയമവിരുദ്ധമായ സംഘം ചേരല്‍, ആള്‍ക്കൂട്ട വിചാരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network