പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും കെ.ബി ഗണേഷ് കുമാര്‍. എന്‍എസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയില്‍ നിന്ന് രക്ഷിക്കണമെന്നും നക്കാപ്പിച്ച കണ്ട് നായര്‍ വീഴരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എന്‍എസ്എസ് എന്നത് 'മക്കള്‍സ് സര്‍വീസ് സൊസൈറ്റി' എന്നാക്കുമോയെന്നാണ് പേടിയെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു. ന്യൂനപക്ഷങ്ങളുടെ സംവരണം ഒഴിവാക്കണമെന്ന് മന്നത്താചാര്യന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞദിവസം ലീഗിന്റെ ഒരു മന്ത്രിയെ സുകുമാരന്‍ നായര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. എന്നിട്ട് തനിക്ക് മുസ്ലിം സമുദായത്തോട് ഇഷ്ടമാണെന്ന് പറഞ്ഞു. എന്നാല്‍ ചങ്ങനാശ്ശേരിയിലെ ചന്ദനക്കുടം നിര്‍ത്താന്‍ ഇടപെട്ടത് സുകുമാരന്‍ നായരാണ്. എന്നിട്ടാണ് തനിക്ക് മുസ്ലിം സമുദായത്തോട് സ്നേഹമാണെന്ന് സുകുമാരന്‍ നായര്‍ പറയുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
സ്നേഹം ലീഗിന്റെ മന്ത്രിയോട് മാത്രമേ ഉള്ളൂ. മുസ്ലിം സമുദായത്തോടില്ല. കൂടെ നില്ക്കുന്നവരുടെ കഴുത്തിന് കത്തി വെക്കുന്നവരാണ് ഇന്ന് എന്‍എസ്എസിന്റെ നേതൃസ്ഥാനത്തുള്ളതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രൊഫസറാകാന്‍ യോഗ്യത ഇല്ലാത്ത സുകുമാരന്‍ നായരുടെ മക്കളാണ് ഇന്ന് എന്‍എസ്എസ് കോളജുകള്‍ ഭരിക്കുന്നത്. ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കരയോഗങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ നിര്‍ദേശം നല്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ധനലക്ഷ്മിയില്‍ നിന്നും ബന്ധുവിനെ പറഞ്ഞ് വിട്ടതിനാണ് ഇങ്ങനെ ചെയ്തത്. മകളുടെ മകന് ജോലി ലഭിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെ പൊന്നാടയണിച്ച് സ്വീകരിച്ചു. രമേശ് ചെന്നിത്തലക്ക് പൊന്നാട ഇല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
നക്കാപ്പിച്ചക്ക് വേണ്ടി ജോലി വാങ്ങാന്‍ പോകരുത്. ഭാര്യക്കും മക്കള്‍ക്കും ജോലി നല്കി സുകുമാരന്‍ നായര്‍ ആളുകളെ അടിമകള്‍ ആക്കുകയാണ്. അമൃതാനന്ദമയിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വ്യക്തിയാണ് സുകുമാരന്‍ നായര്‍. ആ അമ്മയുടെ കോളജിലാണ് ഇന്ന് സുകുമാരന്‍ നായരുടെ കൊച്ചുമകന് പഠിക്കുന്നത്.
ഗുരുദേവ ദര്‍ശനങ്ങളെ മാനിച്ചിരുന്ന ആളായിരുന്നു മന്നത്ത് പത്മനാഭന്. നായരോട് ജാതി പറയുവാന്‍ ആരാണ് പറഞ്ഞത്? നായര്‍ ജാതി പറയുവാന്‍ പാടില്ല. ഗോഡ്ഫാദറിലെ അഞ്ഞൂറാനോട് സുകുമാരന്‍ നായരെ ഉപമിച്ചുകൊണ്ടായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.