കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തമ്പലമണ്ണിക്ക് സമീപത്തുവെച്ച് എം.പി പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.വി.ശ്രീഹരി, ജനറൽ സെക്രട്ടറി നിതിൻ മധുസൂദനൻ എന്നിവരാണ് ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
കൊല്ലത്ത് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിലുള്ള തിരിച്ചടിയായാണ് യുവമോർച്ച ഈ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധിച്ച പ്രവർത്തകരെ സ്ഥലത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയുണ്ടായി.
മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടിയിലും കുണ്ടറയിലെ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ ചടങ്ങിലും പങ്കെടുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയത്. കൊല്ലം ആശ്രമം മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം, അവിടെനിന്നും കാറിൽ കുണ്ടറയിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്.
ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലുണ്ടായിരുന്ന പൈലറ്റ് വാഹനത്തിന് തൊട്ടടുത്തേക്ക് വരെ പ്രതിഷേധക്കാർ കരിങ്കൊടിയുമായി എത്തിയത് ചെറിയ രീതിയിൽ സുരക്ഷാ ആശങ്ക സൃഷ്ടിച്ചിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.