അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ മുതൽ അടിമാലി വരെയുള്ള ദൂരത്തിൽ കെഎസ്ആർടിസി ഫെയർ സ്റ്റേജുകൾ അശാസ്ത്രീയമാണെന്ന് ആക്ഷേപം. ഇതോടൊപ്പം ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിവിടാൻ മടി കാണിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ചില ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകൾക്ക് പ്രധാന ടൗണുകളിലും മറ്റും ഫെയർ സ്റ്റേജും സ്റ്റോപ്പും ഇല്ലെന്ന പരാതി ശക്തമാണ്. അതോടൊപ്പം, ഫെയർ സ്റ്റേജ് ഇല്ലാത്ത സ്ഥലങ്ങളിൽ യാത്രക്കാരെ ഇടയ്ക്ക് ഇറക്കിവിടാൻ കൂട്ടാക്കാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
പലപ്പോഴും ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ അഭിപ്രായവ്യത്യാസത്തിനും വാക്കേറ്റത്തിനും ഇത് വഴിവെക്കാറുണ്ട്. ഒരു ആഴ്ച മുമ്പ് തൊടുപുഴയിൽ നിന്ന് ദേവികുളത്തിലേക്കുള്ള ഓർഡിനറി ബസിൽ കയറിയ യാത്രക്കാരൻ ഇറങ്ങേണ്ട സ്ഥലമായ ചാറ്റുപാറയിൽ ഇറക്കാതെ മൂന്ന് സ്റ്റോപ്പുകൾക്ക് ശേഷം ഇറക്കിവിട്ട സംഭവമുണ്ടായി. ഇദ്ദേഹം ഇറങ്ങുന്നതിനു മുൻപ് കണ്ടക്ടർ വാതിൽ അടച്ചതിനെ തുടർന്ന് കൈക്ക് പരിക്കേറ്റ യാത്രക്കാരൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതുസംബന്ധിച്ച് യാത്രക്കാരൻ അടിമാലി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യത്തിൽ ദേശീയപാതയിൽ നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ദൂരത്തിലെ ഫെയർ സ്റ്റേജുകളും അംഗീകൃത സ്റ്റോപ്പുകളും പുനർനിർണ്ണയിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.