കുടുംബക്കോടതി വളപ്പില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏറ്റുമുട്ടല്‍, ഭാര്യയുടെ, മുടിയില്‍ ചുഴറ്റിപ്പിടിച്ച്‌ പൊക്കിയെടുത്തു, രണ്ട് പേര്‍ അറസ്റ്റില്‍- വീഡിയോ,

കുടുംബക്കോടതി വളപ്പില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏറ്റുമുട്ടല്‍, ഭാര്യയുടെ, മുടിയില്‍ ചുഴറ്റിപ്പിടിച്ച്‌ പൊക്കിയെടുത്തു, രണ്ട് പേര്‍ അറസ്റ്റില്‍- വീഡിയോ,

 മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചില്‍ കുടുംബക്കോടതിയില്‍ വാദം കേട്ടതിന് പിന്നാലെ ഭാര്യയും ഭർത്താവും തമ്മില്‍ കോടതി വളപ്പില്‍വച്ചു സംഘർഷം.

കഴിഞ്ഞ ദിവസം കുടുംബക്കോടതി വളപ്പിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.  ഇരുകൂട്ടരുടെയും ബന്ധുക്കള്‍ ഏറ്റെടുത്തതോടെ കോടതി വളപ്പ് സംഘർഷഭരിതായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു.

മഹാരാജ്ഗഞ്ച് ജില്ലാ ആസ്ഥാനത്തെ കുടുംബക്കോടതിയിലാണ് സംഭവം. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് പ്രിയ ത്രിപാഠിയും ഭർത്താവ് മനീഷ് കുമാർ മിശ്രയും തമ്മിലുള്ള ജീവനാംശ തർക്കം കോടതിയുടെ പരിഗണനയിലായിരുന്നു. സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കേസ് പരിഗണിച്ചത്. ഈസമയം പ്രിയയുടെ പിതാവ് ലക്ഷ്മികാന്ത് കേസില്‍ മൊഴി നല്‍കാനായി കോടതിയില്‍ എത്തിയിരുന്നു.

കോടതിയിലെ നടപടികള്‍ പൂർത്തിയായ ശേഷം പ്രിയയും സഹോദരി പ്രിയങ്കയും പിതാവ് ലക്ഷ്മികാന്തും കോടതിമുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി താഴത്തെ നിലയിലെ ഹാളിലെത്തി. ഇതിനിടെയാണ് മനീഷും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരാളും ഇവിടെയെത്തിയതെന്നാണ് പ്രിയയുടെ പരാതിയില്‍ പറയുന്നത്.

മനീഷ് തന്റെ മുടിയില്‍ പിടിച്ച്‌ വലിക്കുകയും മർദിക്കുകയും ചെയ്തതായി പ്രിയ ആരോപിച്ചു. തന്നെ നിലത്തേക്ക് തള്ളിയിട്ടെന്നും കഴുത്ത് ഞെരിക്കാൻ ശ്രമിച്ചെന്നും മുഖത്ത് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിതാവും സഹോദരിയും ഇടപെട്ടപ്പോള്‍ അവരെയും ആക്രമിച്ചതായും പ്രിയ ആരോപിച്ചു. തുടർന്ന് ഇരുവിഭാഗങ്ങളുടെയും കൂടെയുണ്ടായിരുന്നവർ തമ്മിലും സംഘർഷമുണ്ടായി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഡിയോയില്‍ പ്രിയയെ ആക്രമിച്ചതിന് പിന്നാലെ അവർക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ മനീഷിനെ അടിക്കുന്നതായി കാണാം. തുടർന്ന് ഇരുവിഭാഗത്തുമുള്ളവർ പരസ്പരം മുഖത്തടിക്കുകയും മർദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപത്തുണ്ടായിരുന്നവർ സംഘർഷം നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

കോടതി വളപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇടപെട്ടതോടെയാണ് സംഘർഷം അവസാനിച്ചത്. ഇരുകൂട്ടരെയും മാറ്റിനിർത്തി പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

സംഭവത്തിന് പിന്നാലെ പ്രിയ കോട്വാലി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് തനിക്ക് നേരത്തെ വധഭീഷണിയുണ്ടായിരുന്നതായും പരാതിയില്‍ അവർ ആരോപിച്ചിട്ടുണ്ട്. തന്നെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കോട്വാലി മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ ധർമേന്ദ്ര സിങ് സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബക്കോടതിയില്‍ പരിഗണനയിലുള്ള ദാമ്പത്യ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ യഥാർഥ സാഹചര്യം, ഇരുകൂട്ടരുടെയും ആരോപണങ്ങള്‍, ഏറ്റുമുട്ടലിന്റെ കൃത്യമായ ക്രമം എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !